»   »  വിജയ് ബാബു അല്‍പം സീരിയസാണ്

വിജയ് ബാബു അല്‍പം സീരിയസാണ്

Posted By:
Subscribe to Filmibeat Malayalam

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ അംഗീകാരം നേടിയ താരമാണ് വിജയ് ബാബു. സ്വന്തം ശൈലിയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച ബെന്നി എന്ന കഥാപാത്രം. ആഷിക് അബുവിന്റെ നിര്‍ബ്ബന്ധം കൊണ്ടാണ് താനാ റോള്‍ ചെയ്തതെന്നും അത് ഇമേജ് ബ്രേക്കിങ് ആയി മാറുകയായിരുന്നുവെന്നുമാണ് വിജയ് പറയുന്നത്.

സ്വഭാവത്തില്‍ അല്‍പം ഗൗരമേറെയുള്ള വിജയിയെ പലരും ഒരു സീനിയര്‍ താരത്തെപ്പോലെയാണ് പരിഗണിച്ചുവരുന്നത്. പിന്നീട് ഹണീ ബീയെന്ന ചിത്ര വന്നപ്പോള്‍ അതില്‍ ഗൗരവമുള്ള എന്നാല്‍ ഒപ്പും സ്വീറ്റായ ഒരു പൊലീസുകാരനെയാണ് വിജയ് അവതരിപ്പിച്ചത്. ഈ കഥാപാത്രവും വിജയിക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു.

Vijay Babu

ഏറ്റവും ഒടുവില്‍ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലെ സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ വിജയ് ശരിയ്ക്കും തകര്‍ത്തിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറങ്ങിയ എസ്‌കേപ് ഫ്രം ഉഗാണ്ടയിലും മികച്ചൊരു കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ തന്നെ സിനിമയുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് വിജയ്. പലചാനലുകളിലായി മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്തിട്ടുണ്ട് വിജയ്. ഇക്കൂട്ടത്തില്‍ സൂര്യടിവിയില്‍ ജോലിചെയ്യുമ്പോള്‍ പലചിത്രങ്ങളുടെയും സാറ്റലൈറ്റ് അവകാശങ്ങളും മറ്റും വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത് പ്രവര്‍ത്തിക്കാന്‍ തനിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു.

സംവിധായകന്‍ വികെ പ്രകാശാണ് ആദ്യമായി വിജയിയെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരുന്നത്. ത്രി കിങ്‌സ് എന്ന ചിത്രത്തില്‍ വിജയ് ബാബുവെന്ന കഥാപാത്രമായിത്തന്നെയാണ് താരെത്തിയത്. പിന്നീട് 22 ഫീമെയില്‍ കോട്ടയത്തില്‍ അഭിനയിച്ചത്. ഈ ചിത്രമാണ് താരത്തിന് ബ്രേക്കായി മാറിയത്.

ജോലിക്കിടയിലെ ഒരു ഹോബിയായിട്ടാണ് വിജയ് ആദ്യം അഭിനയത്തെക്കണ്ടത്. എന്നാലിപ്പോള്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി വിജയ് ജോലി ഉപേക്ഷിച്ചിരിക്കുകയാണ്.

ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍ വിജയ് ബാബു. ഒരുനാള്‍ ലാല്‍ ജോസ് വിജയിയെ വിളിച്ച് തന്റെ പുതിയ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇരുപത് കിലോ ഭാരം കുറിയ്ക്കാനും താടിയും മീശയും വളര്‍ത്താനും വിജയിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്രേ. ഇപ്പോള്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം അനുസരിച്ച് പുത്തന്‍ലുക്കിലായിരിക്കുകയാണ് വിജയ്.

മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴിയാണ് വിജയ് ബാബു അഭിനയിക്കാന്‍ പോകുന്ന മറ്റൊരു ചിത്രം.

English summary
Vijay Babu first became a ‘weekend actor’, before quitting his job to pursue acting more seriously.
Please Wait while comments are loading...

Malayalam Photos

Go to : More Photos