twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രളയബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി ദളപതി വിജയും,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവം

    By Midhun Raj
    |

    പ്രളയ ദുരിതത്തിനിടയിലും തളരാതെ കേരള ജനത അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വന്ന പ്രളയം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വലിയ ദുരിതമാണ് ഇത്തവണയും എല്ലാവര്‍ക്കും നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ തെക്കന്‍ കേരളത്തിലാണ് പ്രളയും കൂടുതലായും ബാധിച്ചതെങ്കില്‍ ഇത്തവണ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍. പ്രളയ ബാധിതരെ സഹായിക്കാനായി സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുളളവരെല്ലാം സജീവമായി മുന്നിട്ടിറങ്ങുന്നുണ്ട്.

    കൃത്യ സമയത്തുളള അറിയിപ്പുകളും

    കൃത്യ സമയത്തുളള അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം അധിക പേരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വ്വഹിക്കുന്നുണ്ട്. കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി തമിഴ് സൂപ്പര്‍ താരം ദളപതി വിജയും മുന്നിട്ടിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാനായി തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വിജയ്.

    തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ്

    ഇതിനായി കേരളത്തിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് വിജയ് സഹായങ്ങള്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം വിജയ് ഫാന്‍സ് സജീവമായി ഇടപെട്ടിരുന്നു. അതേപോലെ പരമാവധി സഹായങ്ങള്‍ ഇത്തവണയും ചെയ്യുവാനാണ് വിജയ് ഫാന്‍സ് അസോസിയേഷന്റെ തീരുമാനം.

    ഇക്കാര്യങ്ങളിലെല്ലാം

    ഇക്കാര്യങ്ങളിലെല്ലാം വിജയ് തന്നെ നേരിട്ട് ഇടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അറിയുന്നു. കൊല്ലം ജില്ലയിലെ വിജയ് ഫാന്‍സുകാരാണ് പ്രളയ ബാധിത മേഖലകളിലേക്ക് ആദ്യമായി സഹായ ഹസ്തവുമായി രംഗത്തുവന്നിരിക്കുന്നത്. വിജയുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഭക്ഷ്യ സാധനങ്ങളും ബോട്ടുമായി പ്രളയ ബാധിത പ്രദേശത്ത് വോളന്റിയര്‍മാരായി സേവനമനുഷ്ഠിക്കുന്നത്.

    <strong>പ്രളയദുരിതത്തിനിടെ സഹായവുമായി ടൊവിനോ തോമസ്! ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി നടന്‍</strong>പ്രളയദുരിതത്തിനിടെ സഹായവുമായി ടൊവിനോ തോമസ്! ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി നടന്‍

    പ്രളയ ബാധിത മേഖലയില്‍

    പ്രളയ ബാധിത മേഖലയില്‍ 15 പ്രവര്‍ത്തകരും വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നു. നീണ്ടകരയില്‍ ചവറ എംഎല്‍എ വിജയന്‍ പിളള ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പരമാവധി സഹായങ്ങള്‍ എത്തിക്കുവാനാണ് ഇവര്‍ ശ്രിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് തുടങ്ങിയ ജില്ലകളിലും വിജയ് ഫാന്‍സ് അസോസിയേഷന്‍ സജീവമായി രംഗത്തുണ്ട്.

    <strong>രാമലീല കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജി സുരേഷ്‌കുമാര്‍! കാണൂ</strong>രാമലീല കണ്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ജി സുരേഷ്‌കുമാര്‍! കാണൂ

    ക്ഷേമ പ്രവര്‍ത്തങ്ങങ്ങളിലെല്ലാം

    മുന്‍പും ജനങ്ങള്‍ക്ക് വേണ്ടിയുളള ക്ഷേമ പ്രവര്‍ത്തങ്ങങ്ങളിലെല്ലാം സജീവമായി മുന്നിട്ടിറങ്ങിയിരുന്നവരാണ് വിജയ് ഫാന്‍സ്. ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചെല്ലാം തമിഴ്‌നാട്ടിലും കേരളത്തിലുമായെല്ലാം നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഫാന്‍സുകാര്‍ നടത്തിയിരുന്നു. നേരിട്ട് വന്ന് ഇടപെടാറില്ലെങ്കിലും ആരാധകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ എപ്പോഴും വിജയ് നല്‍കാറുണ്ട്. പലപ്പോഴും സിനിമയിലെ മറ്റു താരങ്ങള്‍ക്കെല്ലാം മാതൃകയായി മാറാറുമുണ്ട് താരം.

    English summary
    Vijay Fans Working For Kerala Flood Relief
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X