»   » തലൈവ റിലീസിനായി വിജയ് നിരാഹാരത്തിനൊരുങ്ങുന്നു

തലൈവ റിലീസിനായി വിജയ് നിരാഹാരത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രം തമിഴ്‌നാട്ടില്‍ മാത്രം റിലീസ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നടന്‍ വിജയ് നിരാഹാര സമരത്തിനൊരുങ്ങുന്നു. സിനിമ റിലീസ് ചെയ്യാനായി വിജയ് കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ചിത്രം റിലീസ് ചെയ്യാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയ് നിരാഹാരത്തിനൊരുങ്ങുന്നത്. വിജയിയ്‌ക്കൊപ്പം സിനിമയുടെ അണിയറക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരം നടത്തുന്നതിനായി വിജയ് ചെന്നൈ പൊലീസ് കമ്മീഷണറുടെ അനുമതി നേടിയിട്ടുണ്ട്. തലൈവ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നത് അനിശ്ചിതമായി നീളുന്നതിനെതിരെ നടന്മാരായ ധനുഷ്, ചിമ്പു എന്നിവരെല്ലാം രംഗത്തുവന്നിരുന്നു. പ്രമുഖ സംവിധായകരും ഈ സംഭവത്തിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

thalaiva

ചിത്രം റിലീസ് ചെയ്യുന്നതിന് സഹായം തേടി മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ വിജയ് അനുവാദം തേടിയെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. വിജയിയ്‌ക്കൊപ്പം തന്നെ ചിത്രത്തിന്റെ സംവിധായകന്‍ വിജയിയും നിര്‍മ്മാതാവ് എസ് ചന്ദ്രപ്രകാശ് ജയിനുമെല്ലാം ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ആവുന്നത്രയും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഒന്നും ഫലം കണ്ടിട്ടില്ല. ചിത്രം അടുത്ത ദിവസമെങ്കിലും റിലീസ് ചെയ്യുമെന്നതിന് ഒരു സൂചനയും എവിടെ നിന്നും ലഭിയ്ക്കുന്നമില്ല.

പല ആരോപണങ്ങള്‍ക്കും വിധേയമായ ചിത്രത്തിനെതിരെയുള്ള പരാതി കോടതിയിലും എത്തിയിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് സര്‍ക്കാറും പറയുന്നത്. തമിഴ്‌നാട്ടിലൊഴികെ മറ്റെല്ലായിടത്തും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പക്ഷേ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാത്തത് ഈ വിജയ് ചിത്രത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നകാര്യമുറപ്പാണ്.

English summary
Following the uncertainty in the release of Thalaivaa. Ilayathalapathy Vijay and the film crew decided to go for an huger strike.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam