Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 2 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയ് ചിത്രത്തിന്റെ കഥ അങ്ങാടിപ്പാട്ടായി !
തമിഴ് സൂപ്പര്സംവിധായകന് എആര്‍ മുരുഗദോസും ഇളയദളപതി വിജയും ഒന്നിയ്ക്കുന്ന പുത്തന്‍ ചിത്രം പ്രതിസന്ധിയില്‍. വന്‍ സസ്പെന്സുമായി ചിത്രീകരണം തുടരുന്നതിനിടെയാണ് ചിത്രപ്രതിസന്ധിയിലായിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനഘടകമായ കഥ മുഴുവന്‍ പുറത്തായിരിക്കുകയാണ്. ചിത്രത്തിലെ വില്ലനായ ടോട്ട റോയ് ചൗധരി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ കഥ മുഴുവന്‍ പാട്ടാക്കിയത്.
മുരുഗദോസ്-വിജയ് ചിത്രം കൊല്‍ക്കത്തയില്‍ ചിത്രീകരണമാരംഭിച്ചതുമുതല് ചലച്ചിത്രവാര്ത്തകളിലെ ഹോട്ട് ഐറ്റമായിരു്ന്നു. ചിത്രത്തിന്റെ കഥയും ചിത്രത്തില്‍ വിജയ് ചെയ്യുന്ന റോളുമെല്ലാം മുരുഗദോസ് തീര്‍ത്തും സസ്പെന്‍സാക്കി വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടോട്ട മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സസ്പെന്സുകളെല്ലാം പൊളിച്ചടുക്കിയത്.
ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തില്‍ എത്തുകയാണെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നാട്ടിലാകെ പാട്ടാണ്. വിജയുടെ റോള്‍ സംബന്ധിച്ച കാര്യം നേരത്തേ തന്നെ പുറത്തായെങ്കിലും കഥ പുറത്താകില്ലല്ലോയെന്ന വിശ്വാസത്തില്‍ മുരുഗദോസ് ചിത്രീകരണം തുടരുകയായിരുന്നു. എന്നാല്‍ ടോട്ടയുടെ അഭിമുഖം കഴിഞ്ഞതോടെ ആ പ്രതീക്ഷയും വെള്ളത്തിലായി.
അഭിമുഖത്തില്‍ വാചാലനായിപ്പോയ ടോട്ട അറിയാതെ കഥ മുഴുവന്‍ പറയുകയായിരുന്നു. വിവേക് ബാനര്‍ജിയെന്ന ഒരു അധോലോകനായകനായിട്ടാണ് ടോട്ട ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇയാളെ തളയ്ക്കാനായി കൊല്‍ക്കത്ത പൊലീസ് കൊണ്ടുവരുന്ന ക്രിമിനല്‍ മാസ്റ്റര്‍ മൈന്‍ഡ് ആയ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. പിന്നീട് വിവേകിനെ അറസ്റ്റുചെയ്യുന്നതും പിന്നീട് ഇയാള്‍ വിജയിയോട് പ്രതികാരം ചെയ്യാനെത്തുന്നതുമെല്ലാം ടോട്ട പറഞ്ഞ് ഇപ്പോള്‍ എല്ലാവരും അറിഞ്ഞിരിക്കുകയാണ്.
ചിത്രത്തിന്റെ സകല സസ്പെന്സുകളും തകര്‍ത്തുകൊണ്ട് അഭിമുഖം നല്കിയ ടോട്ടയെ മുരുഗദോസ് വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മുരുഗദോസ് ചിത്രത്തിന്റെ തിരക്കഥ മാറ്റിയെന്നും വാര്‍ത്തകളുണ്ട്.