റാംജി റാവു ആയി വിജയരാഘവന്‍ വീണ്ടും! സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക്
Recommended Video

സിദ്ധിഖ് ലാലിന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു റാംജിറാവു സ്പിക്കീംഗ്. സിനിമയില്‍ വിജയരാഘവന്‍ ചെയ്ത റാംജിറാവു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ കഥാപാത്രം.
തുടര്‍ന്ന് മാണി സി കാപ്പന്‍ സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗിലും വിജയരാഘവന്‍ റാംജി റാവു ആയി എത്തി. അഞ്ചു വര്‍ഷം മുന്‍പ് മമാസ് സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയിലൂടെ ആണ് റാംജി റാവു മൂന്നാമതും വെള്ളിത്തിരയിലേക്ക് എത്തിയത്.

ഇപ്പോഴിതാ റാംജി റാവു നാലാമതും ഒരു സിനിമയില്‍ കഥാപാത്രമായി എത്തുകയാണ്. ചെമ്പന്‍ വിനോദ് ജോസും ഷൈന്‍ ടോം ചാക്കോയും നായക വേഷത്തില്‍ എത്തുന്ന മാസ്‌ക്കിലാണ് വിജയരാഘവന്‍ റാംജി റാവു ആയി എത്തുന്നത്. സുനില്‍ ഹനിഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയങ്കാ നായര്‍ നായികയായി അഭിനയിച്ചിരിക്കുന്നു.
മാമുക്കോയ,സലീംകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എഎസ് ഗിരീഷ് ലാലാണ് മാസ്‌ക്ക് നിര്‍മ്മിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍.


Click it and Unblock the Notifications











