»   » ദിലീപിനെയും കടത്തിവെട്ടുന്ന വിജയ്

ദിലീപിനെയും കടത്തിവെട്ടുന്ന വിജയ്

Posted By:
Subscribe to Filmibeat Malayalam
Thuppaki
മലയാള സിനിമകളെ കടത്തിവെട്ടി ഒരു തമിഴ് സിനിമ കേരളത്തില്‍ ആധിപത്യം നേടുന്നത് കണ്ട നടുങ്ങുകയാണ് നമ്മുടെ സിനിമാക്കാര്‍. വിജയ്‍യുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ തുപ്പാക്കിയാണ് കേരളത്തിലും അശ്വമേധം നടത്തുന്നത്.

നവംബര്‍ 13ന് കേരളത്തിലെ 124 സെന്ററുകളില്‍ റിലീസായ ചിത്രം കോടികളാണ് ഇതിനോടകം കേരളത്തില്‍ നിന്നും വാരിക്കട്ടിയത്. ആദ്യ രണ്ടാഴ്ച കൊണ്ടുതന്നെ 7.26 കോടി രൂപയാണ് ചിത്രത്തിന് ഗ്രോസ്സ് വന്നത്. ഒരു അന്യഭാഷ ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. മലയാളത്തിലെ പുത്തന്‍ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് വിജയ് ചിത്രം തിയറ്ററുകള്‍ അടക്കിവാഴുന്നതെന്നും ശ്രദ്ധേയമാണ്.

തുപ്പാക്കിയുടെ വിതരണക്കാരനായ ഷിബു തമീന്‍സിന് രണ്ടാഴ്ച കൊണ്ട് ചുരുങ്ങിയത് മൂന്ന് കോടി രൂപ സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 കോടി രൂപയ്ക്കാണ് തമീന്‍സ് ചിത്രം വാങ്ങിയതെന്നും അറിയുക. ഇതോടെ കേരളത്തിലും തുപ്പാക്കി സൂപ്പര്‍ഹിറ്റ് സിനിമയായി മാറുകയാണ്. വിജയ് ചിത്രം തിയറ്ററുകള്‍ വിടുമ്പോഴേക്കും 4-4.5 കോടി രൂപ വിതരണക്കാരന്റെ പോക്കറ്റിലെത്തുമെന്നാണ് സൂചന.

ദിലീപിന്റെ കോമഡി ഫ്‌ളിക്ക് മൈ ബോസിന് ആദ്യരണ്ടാഴ്ച കൊണ്ട് രണ്ട് കോടി രൂപയാണ് ഷെയര്‍ വന്നിരിയ്ക്കുന്നത്. ബോക്‌സ് ഓഫീസ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്താണ് ചിത്രം.

ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2.55 കോടിയോളം വിതരണക്കാരന് ഷെയര്‍ വന്ന ചിത്രത്തിന് തിരിച്ചടിയായത് തിയറ്റര്‍ സമരമായിരുന്നു. ഒരു കോടിയോളം രൂപയാണ് ഇതുവഴി നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വന്നത്.

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത 101 വെഡ്ഡിങിന് മികച്ചൊരു തുടക്കം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

English summary
Thuppakki went on to gross an amazing Rs 7.26 Cr in its first two weeks, which is phenomenal by any yardstick for another language film in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X