»   » തലൈവ റിലീസ്,വിജയിയെ ജയലളിത കൈയ്യൊഴിഞ്ഞു?

തലൈവ റിലീസ്,വിജയിയെ ജയലളിത കൈയ്യൊഴിഞ്ഞു?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ഇളയദളപതി വിജയിയെ ഒടുവില്‍ ജയലളിതയും കൈയ്യൊഴിഞ്ഞതായാണ് തമിഴ് സിനിമാ ലോകത്ത് നിന്ന് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. എഐഎഡിഎംകെയോട് വളരെ അടുപ്പമുള്ള വിജയ്ക്ക് അവസാന പ്രതീക്ഷ ജയലളിതയിലായിരുന്നു. വിജയ പ്രതീക്ഷകളോടെ പുറത്തിറങ്ങാനിരുന്ന വിജയിയുടെ ഏറ്റവും പുതിയ ചിത്രം തലൈവ പ്രദര്‍ശിപ്പിയ്ക്കുന്നതില്‍ സുരക്ഷാഭീഷണി കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് നീക്കുന്നതിനും തന്റെ ചിത്രം പ്രദര്‍ശിപ്പിയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനുമായി കഴിഞ്ഞ ദിവസം വിജയ് ജയലളിതയുടെ വസതിയിലെത്തി.

എന്നാല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി മുന്‍കൂട്ടി വാങ്ങിയില്ലെന്നാരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയിയെ പുറത്താക്കി. ഒടുവില്‍ ജയലളിതയുടെ സെക്രട്ടറിയുടെ കൈയ്യില്‍ പരാതി ഏല്‍പ്പിച്ച ശേഷം മടങ്ങുകയയിരുന്നു വിജയ്. ജയലളിതയോട് വളരെയധികം കൂറ് പുലര്‍ത്തുന്ന നടനാണ് വിജയ്. അടിനാല്‍ തന്നെ കരുണാനിധിയുടെ കാലത്ത് വിജയ് ചിത്രങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.

രാഷ്ട്രീയ വൈരാഗ്യങ്ങള്‍ കലാകാന്‍മാരുടെ ജീവിതത്തെ കാര്യമായി ബാധിയ്ക്കുന്ന അവസ്ഥയാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. കരുണാനിധി പക്ഷക്കാരനായ കമല്‍ ഹാസന്റെ വിശ്വരൂപത്തിന് തമിഴ്‌നാട്ടില്‍ പ്രദര്‍ശനാനുമതി നല്‍കാതിരുന്നത് ജയലളിതയുടെ രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ്. അന്ന് കമല്‍ഹാസന്‍ ഇന്ത്യ വിട്ട് പോകാന്‍വരെ തീരുമാനിച്ചിരുന്നു.

തലൈവ പ്രദര്‍ശിപ്പിയ്ക്കുന്ന തീയേറ്ററുകളില്‍ ബോംബ് വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് തമിഴാനാട്ടില്‍ തലൈവയുടെ റിലീസ് തടഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിയ്ക്കുകയാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്ക് മുതല്‍ തിരിച്ച് പിടിയ്ക്കാന്‍ സാധിയ്ക്കൂ. മുംബൈ അധോ ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് തലൈവ.

English summary
Vijay went all the way to Jayalalithaa’s Kodanadu residence in Nilgiris to meet her and appeal for her intervention. But, he couldn’t meet her and a secretary received his petition at the gate.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam