»   » വിജയ്-സുര്യ ഫാന്‍ ഫൈറ്റ്!!! ഈ ആരാധക യുദ്ധം മലയാള താരങ്ങള്‍ തമ്മില്‍... അടിച്ച് പിരിയുമോ???

വിജയ്-സുര്യ ഫാന്‍ ഫൈറ്റ്!!! ഈ ആരാധക യുദ്ധം മലയാള താരങ്ങള്‍ തമ്മില്‍... അടിച്ച് പിരിയുമോ???

Posted By: Karthi
Subscribe to Filmibeat Malayalam

താരങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ ചേരി തിരിഞ്ഞ് പോര്‍ വിളി നടത്തുന്നത് ഒരു പുതുമയുള്ള കാര്യമല്ല. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള ആരാധക പോര്‍വിളികളും യുദ്ധങ്ങളും കാണാറുള്ളത്. തമിഴകത്തേക്ക് ചെന്നാല്‍ രജനികാന്ത്, അജിത്, കമല്‍ഹാന്‍ എന്നിവര്‍ മുകളിലുണ്ടെങ്കിലും  ആരാധകര്‍ ചേരി തിരിഞ്ഞ് ഫാന്‍ ഫൈറ്റ് നടത്തുന്നത് വിജയ്, സൂര്യ എന്നിവര്‍ക്ക് വേണ്ടിയാണ്. 

ലോക സിനിമകളോട് കിടപിടിക്കുന്ന സിനിമയുമായി പൃഥ്വിരാജ്..! ആടുജീവിതം ഒരുങ്ങുന്നത് ഇങ്ങനെ...

ഇങ്ങ് കേരളത്തിലും ഇവര്‍ക്ക് വേണ്ടി ഫാന്‍ ഫൈറ്റുണ്ടാകാറുണ്ട്. ഇക്കുറി ഇവര്‍ക്ക് വേണ്ടി തമ്മിലടിച്ചത് സാധാരണക്കാരല്ല എന്നതാണ് ശ്രദ്ധേയം. മലയാള സിനിമയിലെ രണ്ട് താരങ്ങളാണ് ഇവര്‍ക്ക് വേണ്ടി തമ്മിലടിച്ചത്. സൂര്യ ആരാധികയായ അനുശ്രീയും വിജയ് ആരാധകനായ ബിനീഷ് ബാസ്റ്റിനുമാണ് താരങ്ങള്‍ക്ക് വേണ്ടി തമ്മിലടിച്ചത്.

സൂര്യ ആരാധികയായ അനുശ്രീ

സൂര്യയുടെ കടുത്ത ആരാധികയാണ് നടി അനുശ്രീ. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സൂര്യ ഫാന്‍സ് സംഘടിപ്പിച്ച ആഘോഷത്തില്‍ മുഖ്യാതിഥിയായി അനുശ്രീ പങ്കെടുത്തിരുന്നു. സൂര്യഫാന്‍ ആയ അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്.

അനുശ്രീയുടെ പോസ്റ്റ്

വിജയ് ആരാധകനായി സണ്ണി വെയിന്‍ അഭിനയിക്കുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. വിജയ്ക്ക് മുന്നില്‍ സണ്ണി വെയിന്‍ നില്‍ക്കുന്ന ചിത്രവും അനുശ്രീ സൂര്യയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫാണെന്നായിരുന്നു പോസ്റ്റ്.

ട്രോള്‍ പൂരം

പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിന് ട്രോള്‍ പൂരമായിരുന്നു. വിജയ് ആരാധകരുടെ ട്രോളിനൊപ്പം തെരിയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബിനീഷ് ബാസ്റ്റിനും അനുശ്രീയെ ട്രോളുന്ന പോസ്റ്റുമായി എത്തി. ട്രോള്‍ വര്‍ദ്ധിച്ചതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ബാസ്റ്റിന്റെ പോസ്റ്റ്

ആറ്റ്‌ലി സംവിധാനം ചെയ്ത തെരി എന്ന ചിത്രത്തിലാണ് ബിനീഷ് ബാസ്റ്റിന്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ടൈല്‍സ് പണിക്ക് പൊയ്‌ക്കൊണ്ടിരുന്ന തന്നെ ഇന്നത്തെ ബിനീഷ് ബാസ്റ്റിന്‍ ആക്കി മാറ്റിയത് വിജയ് അണ്ണനും അദ്ദേഹത്തിന്റെ ആരാധകരുമാണ്. ഇത്രയ്ക്ക് റിയാലിറ്റി ഒന്നും മുകളിലെ ഫോട്ടോയ്ക്ക് കിട്ടില്ലെന്നായിരുന്നു ബിനീഷിന്റെ പോസ്റ്റ്.

പോസ്റ്റ് പിന്‍വലിച്ച് ബിനീഷ് ബാസ്റ്റിനും

ട്രോളുകള്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞതോടെ അനുശ്രീ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതിന് പിന്നാലെ ബിനീഷ് ബാസ്റ്റിനും തന്റെ പോസ്റ്റ് പിന്‍വലിച്ചു. അനുശ്രീ ഡിലീറ്റ് ചെയ്തതുകൊണ്ടാണ് താന്‍ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തത്. റിപ്ലേയായി ഇട്ട പോസ്റ്റ് എന്തിന് വെറുതെ അക്കൗണ്ടില്‍ ഇടണം എന്നാണ് ബിനീഷ് ചോദിക്കുന്നത്.

ആരേയും പേടിക്കേണ്ട ആവശ്യമില്ല

താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനേക്കുറിച്ച് ചിലര്‍ പറയുന്നത് സൂര്യ ഫാന്‍സിന്റെ കമന്റ് കണ്ടാണ് താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നാണ്. തനിക്ക് ആരേയും പേടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വിഷമം തീര്‍ക്കാനാണ് പറയുന്നതെങ്കില്‍ പറഞ്ഞോ തനിക്ക് കുഴപ്പിമില്ല. തനിക്ക് പിന്തുണയായി വിജയ് അണ്ണന്റെ ഫാന്‍സ് ഉണ്ട.് തനിക്ക് അതുമതിയെന്നും ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

ആരാധകര്‍ ഏറ്റെടുത്തു

ഫാന്‍ ഫൈറ്റ് തുടങ്ങി വച്ച് താരങ്ങളാണെങ്കിലും പിന്നീട് ഇരുവരും തങ്ങളുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു. എങ്കിലും വിട്ടുകൊടുക്കാന്‍ മനസില്ലാതെ ആരാധകര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. അനുശ്രീയും ബിനീഷ് ബാസറ്റിനും ഇട്ട പോസ്റ്റുകള്‍ ഫാന്‍സുകാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

English summary
Vijay-Surya fan fight with Anusree and Bineesh Bastian.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam