»   » നര്‍ത്തകന്‍ തലൈവരായതെങ്ങനെ?

നര്‍ത്തകന്‍ തലൈവരായതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam

പേര് വിശ്വ രാമദുരൈ. എല്ലാവരും വിളിക്കുന്നത് വിശ്വ(വിജയ്). ഇനി മുംബൈ നഗരം വിശ്വയുടെ കയ്യിലാണ്. ധാരാവിയുടെ തലൈവരായി വാഴാന്‍ പോകുന്ന വിശ്വഭായി ആ സ്ഥാനത്തെത്തിയത് കൊണ്ടും കൊടുത്തും ചോരചിന്തിയും തന്നെയായിരുന്നു.

അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടല്‍ ധാരാവിയില്‍ പുതുമയൊന്നുമില്ല. വരദരാജമുതലിയാര്‍ കൊല്ലപ്പെട്ടപ്പോള്‍ ധാരാവി കത്തിയെരിഞ്ഞു. അന്നേരം ജനങ്ങള്‍ക്ക് രക്ഷകനായത് രാമദുരൈ (സത്യരാജ്) ആയിരുന്നു. എന്നാല്‍ ആ സാഹസത്തില്‍ അയാള്‍ക്ക് സ്വന്തം ഭാര്യ(രേഖ)യുടെ ജീവന്‍ ബലിനല്‍കേണ്ടി വന്നു. അതോടെ ഏകമകന്‍ വിശ്വത്തെ അയാള്‍ കൂട്ടുകാരനെ ഏല്‍പ്പിക്കുകയാണ്. അവനെ ഓസ്‌ട്രേലിയിയില്‍ എത്തിച്ചാണ് രാമദുരൈ പഠിപ്പിക്കുന്നത്.

Thalaiva

ഈ സമയമാകുമ്പോഴേക്കും രാമദുരൈ മുംബൈയില്‍ അണ്ണയായി വളര്‍ന്നിരുന്നു. അവിടെ എല്ലാം തീരുമാനിക്കുന്നത് അയാളാണ്. എന്നാല്‍ മറ്റൊരു ശത്രു അയാള്‍ക്കെതിരെ വളരുന്നുണ്ടായിരുന്നു. മുമ്പ് കൊല്ലാതെ വിട്ടൊരു പയ്യന്‍. ഭിമാ (അഭിമന്യു സിങ്) എന്ന പേരില്‍ അവന്‍ വളര്‍ന്നു വലുതായി രാഷ്ട്രീയക്കാര്‍ക്കൊപ്പം ചേര്‍ന്ന് അണ്ണയോട് പ്രതികാരം ചെയ്യുകയാണ്, സ്വന്തം പിതാവിനെ കണ്‍മുമ്പിലിട്ടു കൊന്നതിന്.

ഓസ്‌ട്രേലിയയില്‍ ഡാന്‍സും ബിസിനസുമായി വളരുന്ന വിശ്വം മീരയുമായി (അമല) പ്രണയത്തിലാകുന്നു. എന്നാല്‍ അവളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ വിശ്വത്തിന്റെ അച്ഛനുമായി സംസാരിക്കണമെന്ന് മീരയുടെ അച്ഛന്‍. അങ്ങനെ മീരയെയും അച്ഛനെയും കൂട്ടി ആദ്യമായി നാട്ടിലെത്തുന്ന വിശ്വത്തിന് സന്തോഷത്തിന്റെ നാളുകളായിരുന്നില്ല. തന്റെ കൂടെ പ്രേമിച്ചു നടന്നിരുന്ന മീര യഥാര്‍ഥത്തില്‍പൊലീസായിരുന്നു.

വിശ്വത്തിന്റെ അച്ഛനെ പിടികൂടാന്‍ വേണ്ടി വിശ്വത്തെ നാട്ടിലെത്തിക്കാനായിരുന്നു മീര അങ്ങനെയൊരു തന്ത്രമെടുത്തത്. അതില്‍ വിശ്വം വീണു. അണ്ണ പൊലീസ് പിടിയിലായി. എന്നാല്‍ പൊലീസ് വാഹനത്തില്‍ വച്ച് സ്‌ഫോടനത്തില്‍ അണ്ണ മരിച്ചു. അതോടെ അച്ഛന്റെ സ്ഥാനം വിശ്വം ഏറ്റെടുത്തു. ഇനി ഭീമയുമായി പോരാടുന്നത് വിശ്വമാണ്. കൊണ്ടും കൊടത്തും രണ്ടുപേര്‍ പോരാടുന്നു. ഇനി സംഭവിക്കാന്‍ പോകുന്നതെന്തെന്ന് പ്രേക്ഷകന് ഊഹിക്കാം. അല്ലെങ്കില്‍ തിയറ്ററില്‍ പോയിരുന്ന് കാണാം. ഏറ്റവുമൊടുവില്‍ വിശ്വം മുംബൈയുടെ തലൈവരാകും.

English summary
Ilayathalapathy Vijay's Thalaiva (Anna in Telugu) has opened to good reviews and talk in AP.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam