twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുപ്പാക്കിയൊരു പഴങ്കഥ, ജില്ലയാണ് താരം

    By Lakshmi
    |

    മോഹന്‍ലാല്‍-വിജയ് ചിത്രം ജില്ലയ്ക്ക് ലോകമെമ്പാടുനിന്നും മികച്ച റിപ്പോര്‍ട്ട്. തമിഴകത്ത് വിജയുടേതായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ജില്ല. ഇതിന് മുമ്പ് വന്‍ തരംഗമായി മാറിയിരുന്ന തുപ്പാക്കിയെ ജില്ല മറികടന്നുകഴിഞ്ഞു.

    ഇതിനിടെ വിജയും ചിത്രത്തിന്റെ അണിയറക്കാരും ചെന്നൈയില്‍ സക്‌സസ് മീറ്റ് നടത്തി. ജില്ലയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വിതരണക്കാരും ചടങ്ങില്‍ പങ്കെടുത്തു.

     Jilla

    ജില്ല റീലിസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ തുപ്പാക്കി, നന്‍പന്‍ എന്നീ സിനിമകളെക്കാള്‍ ഒരുപാട് കൂടുതലാണെന്നും ഈ സിനിമയുടെ തകര്‍പ്പന്‍ വിജയത്തില്‍ തമിഴ് സിനിമാ വ്യവസായമാകെ ആവേശത്തിലാണെന്നുമാണ് ചടങ്ങില്‍ വിതരണക്കാര്‍ പറഞ്ഞത്. അടുത്ത കാലത്ത് തമിഴ് സിനിമയില്‍ ഉണ്ടായ ഏറ്റവും വലിയ വിജയമായി ജില്ല മാറിയിരിക്കുകയാണെന്നും വിതരണക്കാര്‍ അറിയിച്ചു.

    ആദ്യ മൂന്ന് ദിവസം കൊണ്ട് ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം ഒന്നരക്കോടി രൂപയാണ് ചിത്രത്തിന് കളക്ഷന്‍ ലഭിച്ചത്. ആദ്യദിനത്തിലെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒരു ഗാനരംഗം വെട്ടിമാറ്റി സിനിമയുടെ ദൈര്‍ഘ്യം പത്തുമിനിറ്റ് കുറച്ചിരുന്നു. എന്നാല്‍ എപ്പ മാമാ ട്രീറ്റ് എന്നുതുടങ്ങുന്ന ഈ ഗാനം വീണ്ടുമുള്‍പ്പെടുത്തണമെന്ന് ഇപ്പോള്‍ ആവശ്യമുയര്‍ന്നിരിക്കുകയാണെന്നും നിര്‍മ്മാതാവ് ആര്‍ ബി ചൗധരി പറഞ്ഞു.

    ജില്ലയെ വന്‍ വിജയമാക്കി മാറ്റിയതിന് വിജയ് ആരാധകരോട് നന്ദി പറഞ്ഞിട്ടുണ്ട്. ജില്ല തകര്‍പ്പന്‍ വിജയം നേടുന്നതിനൊപ്പം അജിത്തിന്റെ പൊങ്കല്‍ചിത്രമായ വീരവും മികച്ച വിജയം നേടുന്നുണ്ട്. അജിത്തിന് വിജയ് മികച്ച വിജയം ആശംസിയ്ക്കുകയും ചെയ്തിട്ടുണ്ട്.

    English summary
    Ilayathalapathy Vijay along with the 'Jilla' team met his fans and the press to celebrate the success of Neason directed 'Jilla'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X