»   » വിജയ് സംഗീതസംവിധായകനാകുന്നു

വിജയ് സംഗീതസംവിധായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Vijay Yesudas
വിജയ് സംഗീതസംവിധായകനാകുന്നു സഞ്ജീവ് ശിവന്റെ പുതിയ സിനിമയായ അറേബ്യന്‍ സഫാരിയില്‍ വിജയ് യേശു ദാസ് സംഗീത സംവിധായകനാകുന്നു. ഒരേസമയം ഗായകനായും സംഗീത സംവിധായകനായും തിളങ്ങാനാണ് വിജയുടെ ശ്രമം. അപരിചിതന്‍ എന്ന മമ്മുട്ടി എന്ന ചിത്രത്തിനു ശേഷം ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് സഞ്ജീവ് ശിവന്‍ മലയാളത്തില്‍ സിനിമയെടുക്കുന്നത്. പിന്നണി ഗാനരംഗത്ത് തുടരാന്‍ തന്നെയാണ് തനിക്ക് ആഗ്രഹമെന്നും സഞ്ജീവ് സംഗീത സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു വെല്ലുവിളി സ്വീകരിക്കാന്‍ താന്‍ തയ്യാറാവുകയായിരുന്നു എന്നും വിജയ് പറഞ്ഞു. ഫ്രഷ് ഫീലോടുകൂടിയ പാട്ട് വേണമെന്ന ആഗ്രഹം തനിക്ക്  ഉണ്ടായിരുന്നു. അതുകൊണ്ടാണ് വിജയ്‌നോട് ഇതിനെ പറ്റി സംസാരിച്ചത്.


വിജയ് സംവിധാനം ചെയ്ത ഒരുപിടി നല്ല ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ സഞ്ജീവ് അവകാശപ്പെടുന്നു.  സഞ്ജീവ് നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് സംഗീത സംവിധായക കുപ്പായമണിഞ്ഞതെന്നും വിജയ് പറഞ്ഞു. എനിക്ക് ഇത്ര വലിയ പ്രോത്സാഹനം തന്നതിന് സഞ്ജീവിനേട് നന്ദിയുള്ളവനായിരിക്കുമെന്നും വിജയ് പറഞ്ഞു. താന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഗാനത്തില്‍ ഒരെണ്ണം അപ്പയെകൊണ്ട് പാടിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെന്ന് വിജയ് പറഞ്ഞു. അറേബ്യന്‍ സഫാരി ഒരു പെണ്‍പക്ഷ സിനിമയായിരിക്കുമെന്നും അപരിചിതരായ രണ്ടു പെണ്‍കുട്ടികള്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും സംവിധായകന്‍ പറഞ്ഞു. ലക്ഷ്മിറായും മല്ലികയുമാണ് നായികമാരായി എത്തുന്നത്. ബോളിവുഡ് താരം ജാവേദ് ജാഫറി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


ധ്വനിയെയാണ് ലക്ഷ്മി റായ്ക്ക പകരം ഡയറക്ടര്‍ വിളിച്ചത് എന്നാല്‍ ഡേറ്റ് പ്രശ്‌നം മൂലം ധ്വനി പിന്മാറുകയായിരുന്നു. റോഡ് മൂവി ഗണത്തില്‍ പെടുന്ന സ്ത്രീ പക്ഷ ചിത്രമാണ് അറേബ്യന്‍ സഫാരി. ഒരേസമയം ഹിന്ദിയിലും തമിഴിലും ചിത്രമെടുക്കാനാണ് സംവിധായകന്റെ പരിപാടി. റിലയന്‍സ് ബിഗ്  പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍, നരേന്‍, മാമുക്കോയ, തെസ്‌നിഖാന്‍, സിദ്ധിഖ്, എന്നിവയാണ് ചിത്രത്തിലെ
മറ്റു അഭിനേതാക്കള്‍.

English summary
Singer vijay yesudas son of legendary singer k j yesudas will debut as 
 music director with sanjeev sivans arabian safari.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam