»   » രാമലീലയില്‍ ഒരു മാജിക് നടന്നിട്ടുണ്ട്! തുറന്ന പറച്ചിലുമായി വിജയ രാഘവന്‍! എന്താണ് ആ അത്ഭുതം??

രാമലീലയില്‍ ഒരു മാജിക് നടന്നിട്ടുണ്ട്! തുറന്ന പറച്ചിലുമായി വിജയ രാഘവന്‍! എന്താണ് ആ അത്ഭുതം??

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീന്റെ അറസ്‌റ്റോട് കൂടി അനിശ്ചിതത്വത്തിലായ രാമലീല തിയറ്ററുകളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പതിസന്ധികള്‍ മുന്നില്‍ വന്നിരുന്നെങ്കിലും ബിഗ് റിലീസ് സിനിമയായിട്ടാണ് രാമലീല പുറത്തിറങ്ങിയത്. ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.

പ്രഭാസിന് എന്നും ബാഹുബലിയായി അറിയപ്പെടാനാണ് ആഗ്രഹം! അതെന്ത് കൊണ്ടാണെന്ന് അറിയാമോ?

ദിലീപിനൊപ്പം മറ്റൊരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ വിജയ രാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതിനിടെ സിനിമയുടെ വിജയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിജയ രാഘവന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം തുറന്ന് സംസാരിച്ചിരിക്കുന്നത്.

രാമലീലയുടെ വിജയം

രാമലീല വിജയിക്കുമെന്ന് അറിയാമെങ്കിലും അതിന് ഇത്രമാത്രം വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലന്നൊണ് വിജയരാഘവന്‍ പറയുന്നത്. സിനിമ തുടങ്ങുന്നതിന് ആറ് മാസം മുമ്പ തന്നെ സസ്‌പെന്‍സ് ത്രില്ലറായ രാമലീലയുടെ കഥ മുഴുവന്‍ വായച്ചിരുന്നു.

ഇഷ്ടപ്പെട്ട കഥാപാത്രം

വിജയരാഘവന്റെ സിനിമകളുടെ കണക്കെടുത്താല്‍ കൂടുതലും രാഷ്ട്രീയ കഥാപാത്രങ്ങളായിരിക്കും. രാമലീലയും അങ്ങനെ തന്നെയാണ്. എന്നാല്‍ രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമയിലെ കഥാപാത്രമാണ് തനിക്ക് ഏറെ ഇഷ്ട്‌പെട്ടതെന്നാണ് താരം പറയുന്നത്.

അമ്പാടി മോഹനന്‍

ചിത്രത്തിലെ അമ്പാടി മോഹന്‍ എന്ന കഥാപാത്രത്തയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയകാരനായ മോഹനന്‍ നല്ല പ്രവൃത്തിയും സംസാരവുമുള്ള ആളാണ്. പ്രസ്ഥാനത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളു കൂടിയാണ് അമ്പാടി മോഹനന്‍.

സച്ചിയുടെ ഡയലോഗുകള്‍

സിനിമയ്ക്ക് വേണ്ടി സച്ചി ഒരുക്കിയ ഡയലോഗുകള്‍ മനസില്‍ എന്നും നില നില്‍ക്കും. അമ്പാടി മോഹനന്റെ ഡയലോഗുകളാണ് തന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചിരുന്നത്. അത്രയ്ക്കും കൃത്യതയുള്ള ഡയലോഗുകളായിരുന്നെന്നാണ് വിജയരാഘവന്‍ പറയുന്നത്.

സിനിമ കണ്ടു

രാമലീലയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍ എന്ന സിനിമയിലാണ് വിജയരാഘവന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പോയിട്ടായിരുന്നു രാമലീല കണ്ടത്.

സിനിമയില്‍ മാജിക് നടന്നിട്ടുണ്ട്..

ദിലീപിന്റെ ജീവിതവുമായി സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാല്‍ സാമ്യം തോന്നും. എല്ലാവരും അത് പറയുന്നുണ്ട്. അതിനാല്‍ സിനിമയില്‍ എന്തോ മാജിക് നടന്നിട്ടുണ്ടെന്നാണ് വിജയരാഘവന്‍ പറയുന്നത്.

English summary
Vijayaraghavan saying about Ramaleela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam