»   » താങ്ങാവുന്നതിനും അപ്പുറത്താണ് ആ വിയോഗം, അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ല : വൈക്കം വിജയലക്ഷ്മി

താങ്ങാവുന്നതിനും അപ്പുറത്താണ് ആ വിയോഗം, അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ല : വൈക്കം വിജയലക്ഷ്മി

By: Nihara
Subscribe to Filmibeat Malayalam

ഡോക്ടറേറ്റും ഗിന്നസ് നേട്ടവും സ്വന്തമാക്കി മുന്നേറുന്ന പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ക്‌ഴ്ച ലഭിക്കുന്നതിനുള്ള ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ ശ്രീകുമാറിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്‌ല വഴി തെളിയിക്കാന്‍ മുന്നില്‍ നിന്ന ഡോക്ടറുടെ വിയോഗം ഗായികയുടെ മാത്രമല്ല ആരാധകരുടെ കൂടി നൊമ്പരമാണ്.

ഡോക്ടറുടെ ഭാര്യ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ചികിത്സ തുടരുന്നുണ്ടെന്നും വിജയലക്ഷ്മി അറിയിച്ചതോടെയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ആശങ്ക മാറിയത്. ഡോക്ടറുടെ മരണം വലിയൊരു ആഘാതമാണ് നല്‍കിയത്. ഡോക്ടറുടെ ഭാര്യ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നതിനാല്‍ ചികിത്സ മുടങ്ങാതെ പോവുന്നുണ്ട്. അതുകൊണ്ട് പ്രതീക്ഷയുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു.

വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല

ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ മാത്രമല്ല തനിക്ക് അദ്ദേഹം. ഡോക്ടറും കുടുംബവും തനിക്ക് വീട്ടുകാരെപ്പോലെയാണ്. ഒരിക്കല്‍പ്പോലും ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

അവസാനമായി കാണാന്‍ കഴിഞ്ഞില്ല

പരിപാടിയുടെ ഭാഗമായി ആസ്‌ട്രേലിയയില്‍ ആയിരുന്നതിനാല്‍ അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിയാതിരുന്നതില്‍ അതിയായ വിഷമമുണ്ട്. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പിന്തണ ലഭിച്ചിരുന്നു അദ്ദേഹത്തില്‍ നിന്ന്.

സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം യാത്രയായത്

സ്വപ്‌നങ്ങള്‍ പാതിവഴിയിലുപേക്ഷിച്ച് അപ്രതീക്ഷിതമായാണ് ഡോക്ടര്‍ യാത്രയായത്. വിജയലക്ഷമിക്ക് പൂര്‍ണ്ണമായും കാഴ്ച ലഭിക്കുന്നത് കാണാന്‍ കാത്തു നില്‍ക്കാതെയാണ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ കോട്ടയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെളിച്ചത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു

പൂര്‍ണ്ണമായും കാഴ്ച തിരികെ ലഭിച്ചിട്ടില്ലെങ്കിലും നേരിയ പ്രകാശം പോലെ എന്തോ ഒന്ന് കണ്ണില്‍ തട്ടുന്നുണ്ടെന്ന് ചികിത്സയ്ക്കിടെ വിജയലക്ഷ്മി പറഞ്ഞിരുന്നു. ഡോക്ടറെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറെ വാചാലയാവുന്ന വിജയലക്ഷമിക്ക് താങ്ങാവുന്നതിനും അപ്പുറത്താണ് അദ്ദേഹത്തിന്റെ വിയോഗം.

English summary
Vikom Vijayalakshmi's treatment is going on.
Please Wait while comments are loading...

Malayalam Photos

Go to : More Photos