TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണയ്ക്ക് തുടക്കമായി! ആര് എസ് വിമല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ചിയാന്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീര്‍ കര്‍ണ്ണയുടെ ഷൂട്ടിംഗ് ആരംഭിച്ചു. എന്ന് നിന്റെ മൊയ്തീനു ശേഷം ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ നാള് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ കൂറ്റന്‍ സെറ്റിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിന്റെ തുടക്കത്തില്‍ തന്നെ വിക്രം ജോയിന്‍ ചെയ്തിട്ടുണ്ട്.
ഒമര്‍ ലുലു ചിത്രത്തില്‍ വീണ്ടും അഭിനയിക്കുമോ! പ്രിയ വാര്യര്‍ പറഞ്ഞ മറുപടി വൈറല്‍! കാണൂ
മഹാവീര്‍ കര്‍ണ്ണ ഹിന്ദി,തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച് മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ രണ്ട് നായികമാരാണ് വിക്രമിനുളളത്. 300 കോടി രൂപ മുതല്‍മുടക്കില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് കിംഗ്ഡമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദരാബാദിനു പുറമെ ജയ്പൂര്‍,കാനഡ തുടങ്ങിയ സ്ഥലങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്.

ബോളിവുഡ് ഹോളിവുഡ് താരങ്ങള്‍ക്കു പുറമെ മലയാളത്തില്‍ നിന്നുളള അഭിനേതാക്കളും മഹാവീര്‍ കര്‍ണ്ണയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി നേരത്തെ പദ്മനാഭ സാമി ക്ഷേത്രത്തില്‍ പൂജിച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. യുദ്ധരംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുളള ചിത്രത്തിനായി മൂന്ന് മാസത്തെ പ്രത്യേക പരിശീലനം നേടിയാണ് വിക്രം എത്തിയിരിക്കുന്നത്.
അഡാറ് ലവിലെ ഫ്രീക്ക് പില്ലാ ഗാനത്തിന് തെലുങ്കില്‍ മികച്ച വരവേല്‍പ്പ്! വീഡിയോ കാണാം
അയ്റയ്ക്കായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ നയന്‍താര! വീഡിയോ വൈറല്‍