»   »  പൃഥ്വിരാജ് പിന്മാറിയ കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം മടിച്ചതിന് കാരണം, വിമല്‍ വെളിപ്പെടുത്തുന്നു

പൃഥ്വിരാജ് പിന്മാറിയ കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം മടിച്ചതിന് കാരണം, വിമല്‍ വെളിപ്പെടുത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പൃഥ്വിരാജും ആര്‍ എസ് വിമലും പ്രേക്ഷകരെ ഞെട്ടിച്ചു. വിമലിന്റെ കര്‍ണനില്‍ നിന്ന് പൃഥ്വി പിന്മാറി.. പകരം തമിഴ് നടന്‍ വിക്രം!!. പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം തകര്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

എന്നാല്‍ കര്‍ണന്‍ ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിക്രമിന് ചെറിയൊരു മടി ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു. ഫോണിലൂടെ വിളിച്ച് കഥ പറഞ്ഞപ്പോള്‍ ചെറിയൊരു സംശയം ജനിപ്പിച്ചു. നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ആ സംശയം മാറി. എന്തായിരുന്നു ആ സംശയം?


പ്രിയദമ്പതിമാരുടെ ആദ്യ എലിമിനേഷന് ശേഷം 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' പുതിയൊരു ദേശം തേടി പോവുന്നു!


വിക്രമിന്റെ സംശയം

തമിഴില്‍ നേരത്തെ ഒരു കര്‍ണന്‍ ഉണ്ട്. ശിവാജി ഗണേശന്‍ അഭിനയിച്ച ആ കര്‍ണന്‍ ഹിറ്റാണ്. തെലുങ്കില്‍ എന്‍ ടി രാം റാവു ചെയ്ത 'ദാന വീര സൂര കര്‍ണ' എന്ന ചിത്രവും ഇതിഹാസമായിരുന്നു. ഈ കര്‍ണന്എന്താണ് പ്രത്യേകത എന്നായിരുന്നു വിക്രമിന്റെ സംശയവും ചോദ്യവും.


സംശയം തീര്‍ത്തത്

ഫോണിലൂടെ അല്ലാതെ നേരിട്ട് പോയി ആര്‍ എസ് വിമല്‍ വിക്രമിനെ കണ്ടു. കഥ വിശദീകരിച്ചു. മൂന്ന് വര്‍ഷത്തോളമായി താന്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിക്കുകയാണെന്ന് കൂടെ പറഞ്ഞതോടെ വിക്രമിന് വിശ്വാസമായി. കഥ വായിച്ചപ്പോള്‍ ആ ഗവേഷണം മനസ്സിലാക്കാന്‍ നടന് കഴിഞ്ഞിരുന്നു.


വിക്രം ഒരുങ്ങിക്കഴിഞ്ഞു

കഥ ഇഷ്ടപ്പെട്ടതോടെ വിക്രം കര്‍ണനായി മാറിക്കഴിഞ്ഞു. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരത്തെ ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണിപ്പോള്‍ വിക്രം.


വിക്രമിന് പുറമെ

വിക്രമിന് പുറമെ വന്‍താരനിര തന്നെ ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകന്‍ അറിയിച്ചു. ഹോളിവുഡ് ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


പൃഥ്വി പിന്മാറാന്‍ കാരണം

ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിലാണ് ഇപ്പോള്‍ പൃഥ്വി ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. മാത്രമല്ല, കരാറൊപ്പുവച്ച് മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ വേറെയുമുണ്ട്. വിക്രമിന്റെ പേര് നിര്‍ദ്ദേശിച്ചത് പൃഥ്വി തന്നെയാണ്. അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണ ചിത്രത്തിനുണ്ട് എന്നും വിമല്‍ പറഞ്ഞു.


2019 ല്‍ എത്തും

2018 ഒക്ടോബര്‍ മാസത്തോടെ മഹാവീര്‍ കര്‍ണന്‍ ചിത്രീകരണം ആരംഭിയ്ക്കും. 300 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡയിലെ നയാഗ്ര വെള്ളച്ചാട്ട ചിത്രത്തിലുണ്ടാവും. ഹൈദരബാദ്, ജയ്പൂര്‍ എന്നിവിടങ്ങളാണ് മറ്റ് പ്രധാന ലൊക്കേഷന്‍


English summary
Vikram was initially sceptical about playing Karna: RS Vimal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X