»   »  ബോക്‌സോഫീസില്‍ വില്ലന്‍ കാഴ്ചവെച്ചത് ഗംഭീരപ്രകടനം, സ്ഥിരീകരണവുമായി സംവിധായകന്‍!

ബോക്‌സോഫീസില്‍ വില്ലന്‍ കാഴ്ചവെച്ചത് ഗംഭീരപ്രകടനം, സ്ഥിരീകരണവുമായി സംവിധായകന്‍!

Posted By:
Subscribe to Filmibeat Malayalam
'ബോക്‌സോഫീസില്‍ വില്ലന്‍ കാഴ്ചവെച്ചത് ഗംഭീരപ്രകടനം' | filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചത് വില്ലനിലൂടെയായിരുന്നു. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നെഗറ്റീവ് പ്രതികരണങ്ങള്‍ പ്രചരിച്ചിരുന്നു. റിലീസിങ്ങിന്റെ ആദ്യ ദിനത്തിലെ നെഗറ്റീവ് പ്രതികരണത്തിനിടയിലും പ്രേക്ഷകര്‍ ഈ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സിനിമാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ നെഗറ്റീവ് പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

മമ്മൂട്ടിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച് ഉപ്പും മുളകും, ബാലുവിനും കുടുംബത്തിനും സന്തോഷമായില്ലേ?

ദാവീദിനും ആദമിനുമൊപ്പം അലംകൃത സിനിമയിലേക്കോ, മകളെക്കുറിച്ച് പൃഥ്വിരാജിനുള്ള സ്വപ്നം?

ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമയെ സ്വീകരിക്കുകയായിരുന്നു. റോക്ക്‌ലൈന്‍ വെങ്കിടേഷായിരുന്നു ചിത്രം നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ സിനിമയിലൂടെ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഭാര്യഭര്‍ത്താക്കന്‍മാരായി ഇരുവരും അഭിനയിച്ച ആദ്യ സിനിമയെന്ന ക്രഡിറ്റും വില്ലന് അവകാശപ്പെടാവുന്നതാണ്.

പരാജയമായിരുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത

ബോക്‌സോഫീസില്‍ വില്ലന്‍ പരാജയമായിരുന്നുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പന്ത്രണ്ടായിരത്തോളം ഷോകളില്‍ നിന്നായി മികച്ച വിജയം തന്നെയാണ് ചിത്രം നേടിയതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

സംവിധായകന്റെ വിശദീകരണം

കേരളത്തില്‍ വില്ലന്റെ വിതരണം നിര്‍വഹിച്ചത് ബി ഉണ്ണിക്കൃഷ്ണനാണ്. വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ രംഗത്തെത്തിയത്.

ലാഭം നേടിയ സിനിമയാണ്

വിതരണത്തിന് എടുത്ത തുകയേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടി തനിക്ക് ലാഭം സമ്മാനിച്ച സിനിമയാണ് വില്ലന്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

തെറ്റായ കളക്ഷന്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ താല്‍പര്യമില്

വില്ലന്റെ അന്തിമ കളക്ഷന്‍ പുറത്തുവിടാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. കളക്ഷന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങളില്‍ പങ്കുചേരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് അന്തിമ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്.

ചാനലില്‍ വന്നത്

പരാജയപ്പെട്ടതിനാലാണ് വില്ലന്‍ ഇത്ര പെട്ടെന്ന് ചാനലിലേക്ക് എത്തിയതെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റായ കാര്യമാണെന്നും സംവിധായകന്‍ പറയുന്നു.

സൂര്യ ടിവിക്ക് നല്‍കിയത്

60 ദിവസത്തിനുള്ളില്‍ സിനിമ ചാനലില്‍ പ്രേക്ഷപണം ചെയ്യാമെന്നും അതിനു മുന്‍പ് ഡിവിഡി ഫോര്‍മാറ്റില്‍ ചിത്രമിറക്കില്ലെന്ന വ്യവസ്ഥയിലാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവിക്ക് നല്‍കിയത്. ഏഴ് കോടി രൂപയ്ക്കാണ് സൂര്യ ടിവി വില്ലന്‍ സ്വന്തമാക്കിയത്.

വില്ലന്‍ നേടിയത്

കേരളത്തില്‍ നിന്ന് 9.27 കോടി സ്വന്തമാക്കിയ ചിത്രം ആകെ 30 കോടിയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയത്. ദൃശ്യത്തിന് ശേഷമുള്ള മികച്ചൊരു വിജയം കൂടിയാണ് ഇത്.

English summary
Villain: Official collections of Mohanlal, B Unnikrishnan's hit film revealed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X