»   » ആടിയും പാടിയും പ്രണയിച്ചും മോഹന്‍ലാലും മഞ്ജു വാര്യരും; ചിത്രങ്ങള്‍ എത്ര മനോഹരം...

ആടിയും പാടിയും പ്രണയിച്ചും മോഹന്‍ലാലും മഞ്ജു വാര്യരും; ചിത്രങ്ങള്‍ എത്ര മനോഹരം...

Posted By: Rohini
Subscribe to Filmibeat Malayalam

ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

കടല്‍ തീരത്ത് കാറ്റും കൊണ്ട് മഞ്ജുവും മോഹന്‍ലാലും, ചിത്രം വൈറലാകുന്നു


ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. കടല്‍തീരത്തും മറ്റും മഞ്ജു വാര്യരരും മോഹന്‍ലാലും ആടിയും പാടിയും പ്രണയിച്ചു നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ കാണുന്നത്... കാണാം...


ലാലും മഞ്ജുവും

മലയാളത്തിലെ ഏറ്റവും മികച്ച പെയര്‍ ആരാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും മനസ്സിലോടിയെത്തുന്നവരില്‍ തീര്‍ച്ചയായും ഉണ്ണി മായയും ജഗന്നാഥനും ഉണ്ടാവും. ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ മഞ്ജുവും ലാലും മത്സരിച്ചഭിനയിക്കുകയാണ്. ഇരുവരും ഒന്നിച്ച കന്മദവും മികച്ച വിജയമാണ്


എന്നും എപ്പോഴും

മഞ്ജുവിന്റെ തിരിച്ചുവരവിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പറഞ്ഞു തുടങ്ങിയതാണ്, ഈ ജോഡികള്‍ വീണ്ടും ഒന്നിക്കണം എന്ന്. ഒടുവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിച്ചു. സിനിമ മികച്ച വിജയം നേടി.


വില്ലനില്‍ വീണ്ടും

ഒരുപാട് ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ മികച്ച ജോഡികളാണ് ലാലും മഞ്ജു വാര്യരും. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം ലാലും മഞ്ജുവും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍. ഭാര്യാ - ഭര്‍ത്താക്കന്മാരായിട്ടാണ് വില്ലനില്‍ മഞ്ജും ലാലും എത്തുന്നത്.


മോഹന്‍ലാലിന്റെ വേഷം

ചിത്രത്തില്‍ റിട്ട. പൊലീസ് ഓഫീസറായിട്ടാണ് മോഹന്‍ലാല്‍ വരുന്നത്. ലാലിന്റെ ഭാര്യാ വേഷമാണ് മഞ്ജുവിന്. വ്യത്യസ്തമായ രണ്ട് ലുക്കിലാണ് ലാല്‍ എത്തുന്നത്. ഇതിനോടകം ആ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മാത്യു മാഞ്ഞൂരാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.


വില്ലനെ കുറിച്ച്

തമിഴ് നടന്‍ വിശാലും, നടി ഹന്‍സികയും ബോളിവുഡ് താരം രാശി ഖന്നയും വില്ലനില്‍ മറ്റ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. സ്‌റ്റൈയിലിഷ് ത്രില്ലര്‍ സിനിമയായിട്ടാണ് വില്ലന്‍ ഒരുക്കുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തില്‍ സംഘട്ടനമൊരുക്കുന്നത്.

English summary
Villain location still staring Mohanlal and Manju Warrier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam