»   » തീപാറുന്ന നോട്ടവുമായി വില്ലനും നായകനും നേര്‍ക്കുനേര്‍!!! ആരാധകരെ ത്രസിപ്പിക്കും ഈ വില്ലന്‍!!!

തീപാറുന്ന നോട്ടവുമായി വില്ലനും നായകനും നേര്‍ക്കുനേര്‍!!! ആരാധകരെ ത്രസിപ്പിക്കും ഈ വില്ലന്‍!!!

By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങളില്‍ ഉടന്‍ തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. വ്യത്യസ്തമായ രണ്ട് ലുക്കുകളില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇനി ലഭിക്കില്ല!!! അവയ്‌ക്കെന്ത് പറ്റി???

ചിത്രത്തിന്റെ പോസ്റ്റര്‍, ടീസര്‍, ഓഡിയോ പ്രമോ എന്നിവയ്‌ക്കെല്ലാം മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

വില്ലനും നായകനും നേര്‍ക്കുനേര്‍

തീപാറുന്ന നോട്ടവുമായി വില്ലനും നായകനും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. വില്ലനിലെ വിശാലിന്റെ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് വിശാലിനേയും മോഹന്‍ലാലിനെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്ന പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

വില്ലനായി വിശാല്‍

തമിഴ് സൂപ്പര്‍ താരം വിശാലാണ് വില്ലനിലെ വില്ലനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാലിന്റെ ആദ്യ മലയാള സിനിമയാണ് വില്ലന്‍. തമിഴ് നായകനെ ഈ മലയാള സിനിമയിലേക്ക് ആകര്‍ഷിച്ചതും ഈ വില്ലന്‍ കഥാപാത്രമാണ്.

രണ്ട് ഗെറ്റപ്പുകള്‍

വില്ലനും നായകനും രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രമാണ് വില്ലന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയിലിലും ക്ലീന്‍ ഷേവിലുമായിട്ടാണ് മോഹന്‍ലാലിന്റെ രണ്ട് ലുക്കുകള്‍. വിശാലിന്റെ രണ്ട് ലുക്കുകളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അത് മോഹന്‍ലാലിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പമുള്ള ലുക്കാണ്.

ഡോക്ടറും പോലീസും

സര്‍വ്വീസില്‍ നിന്നും വിരമിച്ച മാത്യു മാഞ്ഞൂരാന്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ വില്ലനില്‍ എത്തുന്നത്. ചിത്രത്തിലെ വില്ലനായ വിശാലിന് ഡോക്ടറുടെ വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ശക്തമായ സാന്നിദ്ധ്യമായി ഒരുപിടി താരങ്ങള്‍

മോഹന്‍ലാലിന്റെ നായികയായി ചിത്രത്തിലെത്തുന്നത് മഞ്ജുവാര്യരാണ്. ശക്തമായ ഒരു കഥാപാത്രമായി സിദ്ധിഖും ചിത്രത്തില്‍ വേഷമിടുന്നു. തമിഴില്‍ നിന്നും വിശാലിനെ കൂടാതെ ഹന്‍സികയും വേഷമിടുന്നു. തെലുങ്ക് താരങ്ങളായ ശ്രീകാന്തും റാഷി ഖന്നയും ചിത്രത്തില്‍ ശക്തമായ കഥാപാത്രമാകുന്നുണ്ട്.

ഒരുപിടി റെക്കോര്‍ഡുകള്‍

റിലീസിനെ മുന്നേ ഒരുപിടി റെക്കോര്‍ഡുകള്‍ വില്ലന്‍ സ്വന്തമാക്കി കഴിഞ്ഞു. പൂര്‍ണമായും 8k യില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡാണ് ചിത്രം ആദ്യം സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ജംഗ്ലി മ്യൂസിക് വില്ലന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത്. 50 ലക്ഷം രൂപയ്ക്കാണ് ഓഡിയോ അവകാശം വിറ്റുപോയത്.

നാലാം തവണ മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേക്ക് ചുവട്മാറ്റം നടത്തിയ ബി ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളുടെ പ്രധാന പ്രത്യേകത തിരക്കഥയിലെ സൂഷ്മത തന്നെയാണ്. വില്ലനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.

English summary
The makers have released a new poster from the movie via Mohanlal’s official Facebook page. This poster features Mohanlal and Vishal pitted against each other. It is widely reported that Vishal, who is making his debut in Malayalam, is playing the antagonist in this movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam