twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത് ഈ ചാനല്‍??? പുലിമുരുകനെ മറികടന്ന് വില്ലന്‍?

    By Karthi
    |

    പുലിമുരുകന് ശേഷം തിയറ്ററിലെത്തുന്ന ഓരോ മോഹന്‍ലാല്‍ ചിത്രവും പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ആവേശവും പ്രതീക്ഷയുമാണ്. തട്ടുപൊളിപ്പന്‍ മാസ് മസാല ചേരുവകള്‍ ഒന്നും ഇല്ലാതിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന കുടുംബ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നിലും ഇതേ പ്രതീക്ഷകള്‍ തന്നെ.

    <em>മോഹന്‍ലാലിന്റെ വില്ലനിലെ യഥാര്‍ത്ഥ വില്ലന്‍, ശക്തിവേല്‍ പളനി സ്വാമി ആരാണ്?</em>മോഹന്‍ലാലിന്റെ വില്ലനിലെ യഥാര്‍ത്ഥ വില്ലന്‍, ശക്തിവേല്‍ പളനി സ്വാമി ആരാണ്?

    ഇനി തിയറ്ററിലെത്താനിരിക്കുന്ന രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളും പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നവയാണ്. ലാല്‍ ജോസിനൊപ്പം ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകവും ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാസ് ചിത്രം വില്ലനും. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന വില്ലനേക്കുറിച്ചുള്ള പ്രേക്ഷ പ്രതീക്ഷകളും ഏറെയാണ്. പുലിമുരുകന് ശേഷം മറ്റൊരു 100 കോടിയാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്.

    റിലീസ് തിയതി

    റിലീസ് തിയതി

    ജൂലൈ 21ന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവച്ചിരുന്നു. എന്നാല്‍ എന്ന് ചിത്രം റിലീസ് ചെയ്യുമെന്ന് കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പൂജ അവധിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ചാനല്‍ അവകാശം

    ചാനല്‍ അവകാശം

    റിലീസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് സൂര്യ ടിവി സ്വന്തമാക്കി. എന്നാല്‍ തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. പുലിമുരുകന്റെ ചാനല്‍ അവകാശത്തേക്കാള്‍ ഉയര്‍ന്ന തുകയാക്കാണ് വില്ലന്‍ സൂര്യ ടിവി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

    പുലിമുരുകന്‍ തമിഴ് സൂര്യയ്ക്ക്

    പുലിമുരുകന്‍ തമിഴ് സൂര്യയ്ക്ക്

    പുലിമുരുകന്റെ സാറ്റലൈറ്റ് അവകാശം റെക്കര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത് ഏഷ്യാനെറ്റ് ആയിരുന്നു. തമിഴില്‍ മൊഴിമാറ്റി എത്തിയ പുലിമുരുകന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ്. ജൂലൈ ആദ്യവാരമായിരുന്നു തമിഴ് നാട്ടിലെ 305 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്.

    മൂന്ന് ഭാഷകളില്‍ റിലീസ്

    മൂന്ന് ഭാഷകളില്‍ റിലീസ്

    മലയാളത്തില്‍ ഒരുങ്ങുന്ന വില്ലന്‍ ഒരേ സമയം മൂന്ന് ഭാഷകളില്‍ റീലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാലിന് തെലുങ്കിലും തമിഴിലുമുള്ള മാര്‍ക്കറ്റാണ് ഇങ്ങനെ ഒരു നീക്കത്തിന് പിന്നില്‍.

    തമിഴ്, തെലുങ്ക് താരങ്ങള്‍

    തമിഴ്, തെലുങ്ക് താരങ്ങള്‍

    വില്ലനിലെ വില്ലന്മാരായി എത്തുന്നത് തമിഴ്, തെലുങ്ക് ഭാഷകളിലെ ശ്രദ്ധേയ താരങ്ങളാണ്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരാണവര്‍. തമിഴിലെ സൂപ്പര്‍ നായകനായ വിശാലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍.

    നാല് വില്ലന്മാര്‍

    നാല് വില്ലന്മാര്‍

    തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമായി മലയാളത്തിലേക്ക് അരങ്ങേറുന്ന നാല് താരങ്ങളും ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിശാല്‍, ശക്തിവേല്‍ പളനിസ്വാമി എന്ന ഡോക്ടറായി എത്തുമ്പോള്‍ ശ്രേയ എന്ന കഥാപാത്രമായി ഹന്‍സികയും എത്തുന്നു. ഫെലിക്‌സ് ഡി വിന്‍സെന്റ് എന്ന കഥാപാത്രത്തെ ശ്രീകാന്തും ഹര്‍ഷിത ചോപ്ര എന്ന പോലീസ് ഓഫീസറെ റാഷി ഖന്നയും അവതരിപ്പിക്കും.

    മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍

    മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍

    സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളാണ് ഈ കഥാപാത്രത്തിന് ഉള്ളത്. ഒന്ന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയിലുള്ളതും മറ്റൊന്ന് താടിയില്ലാത്ത ചുള്ളന്‍ ലുക്കിലുള്ളതുമാണ്.

    English summary
    Surya Tv bagged Villain movie satellite right for whopping amount. The source didn't disclose the exact amout.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X