»   » മോഹന്‍ലാലിന്റെ വില്ലന്‍ തമിഴിലും തെലുങ്കിലുമെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് അറിയുമോ? കാണാം!

മോഹന്‍ലാലിന്റെ വില്ലന്‍ തമിഴിലും തെലുങ്കിലുമെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് അറിയുമോ? കാണാം!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തിയ വില്ലന് വിചാരിച്ചത്ര നല്ല പ്രതികരണമായിരുന്നില്ല തുടക്കത്തില്‍ ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ വ്യാപകമായ നെഗറ്റീവ് പ്രചാരണം നടന്നിരുന്നു. തുടക്കത്തിലെ നെഗറ്റീവ് പ്രചരണത്തെ മറികടന്ന് പിന്നീട് ചിത്രം മുന്നേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ ഒരുമിച്ചത്.

മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചിത്രം ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് തയ്യാറെടുക്കുകയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. വില്ലനുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

തമിഴ് പതിപ്പില്‍

വില്ലന്റെ തമിഴ് പതിപ്പിന് മിസ്റ്റര്‍ വില്ലന്‍ എന്ന പേരാണ് നല്‍കിയിട്ടുള്ളത്. തെന്നിന്ത്യന്‍ താരമായ വിശാലായിരുന്നു മലയാളം വേര്‍ഷനിലെ പ്രധാന താരങ്ങളിലൊരാള്‍. വിശാലിന്‍രെ സ്വന്തം തട്ടകമായ തമിഴകത്ത് ചിത്രം റിലീസ് ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കും പ്രതികരണം എന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

വീണ്ടും തെലുങ്കിലേക്ക്

പുലിമുരുകനും മാന്യം പുലിക്കും ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ്. പുലി ജൂതം എന്നാണ് വില്ലന്റെ തെലുങ്ക് പതിപ്പിന് പേര് നല്‍കിയിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

തുടക്കത്തിലെ നെഗറ്റീവ് പ്രചരണം

നെഗറ്റീവ് പ്രചരണത്തോടെയായിരുന്നു വില്ലന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നീട് ചിത്രം ശക്തമായി തിരിച്ചുവരികയായിരുന്നു. ചിത്രത്തെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമത്തെ അപലപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മാത്യു മാഞ്ഞൂരാനായി മോഹന്‍ലാല്‍

മാത്യു മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിന്‍രെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത വിഷയവുമായി നീരാളിയെത്തുന്നു, സുരാജ് പറയുന്നത്, കാണൂ!

അന്ന് ജോസഫ് അലക്‌സും ആടുതോമയും മുഖാമുഖം ഏറ്റമുട്ടിയപ്പോള്‍ സംഭവിച്ചത്? ആരായിരുന്നു നേടിയത്? കാണൂ!

35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്!

English summary
Mohanlal Starrer Villain's Tamil & Telugu Versions Are On Their Way!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam