»   » നിവിനും ദുല്‍ഖറിനും കിട്ടിയ എട്ടിന്റെ പണി ഇപ്പോ മോഹന്‍ലാലിനും കിട്ടി... സൂപ്പര്‍ താരത്തിന് കൊമ്പില്ല

നിവിനും ദുല്‍ഖറിനും കിട്ടിയ എട്ടിന്റെ പണി ഇപ്പോ മോഹന്‍ലാലിനും കിട്ടി... സൂപ്പര്‍ താരത്തിന് കൊമ്പില്ല

Posted By:
Subscribe to Filmibeat Malayalam

സിനിമ ലോകം ഇന്ന് ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് സൈബര്‍ മേഖലയില്‍ നിന്നുമാണ്. പുതിയ സിനിമകളുടെ വ്യാജ പ്രിന്റുകള്‍ പ്രചരിപ്പിച്ച് മാത്രമല്ല ഇവര്‍ സിനിമ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ന് നമുക്ക് വളരെ വേഗം ലഭിക്കും.

മമ്മൂട്ടിയോ മോഹന്‍ലാലോ കുഞ്ഞാലിമരക്കാരായി എത്തിയാല്‍ ആര് തകര്‍ക്കും? സംശയമെന്താ അത്...

വലിയ താരങ്ങളാണ് പക്ഷെ പരിമിതികളുണ്ട്... മോഹന്‍ലാല്‍ വെള്ളം പോലെ, മമ്മൂട്ടിയോ?

പണ്ട് കാലത്ത് മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ഇത് സംഭവിച്ചിരുന്നത്. മൗത്ത് പബ്ലിസിറ്റി ഒരു ചിത്രത്തിന് ഏറെ നിര്‍ണായകുമായിരുന്നു. എന്നാല്‍ ആ ഇടം ഇന്ന് സോഷ്യല്‍ മീഡിയ കൈയേറിയിരിക്കുകയാണ്. അത് ഗുണത്തേക്കാള്‍ ദോഷമായി മാറിയിരിക്കുകയാണ്. യുവതാര ചിത്രങ്ങള്‍ മാത്രമല്ല സൂപ്പര്‍ താര ചിത്രങ്ങളും അതിന്റെ ഇരയാകുന്നു എന്നതാണ് വാസ്തവം.

ഒരു സിനിമ പരാജയമാക്കാന്‍ ഇത് ധാരാളം

സിനിമയുടെ ആദ്യ പകുതിക്ക് മുന്നേ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കും. ഇത് ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനങ്ങളെ ബാധിക്കും. ഇവയില്‍ അധികവും ചിത്രങ്ങളെ നെഗറ്റീവായി ബാധിക്കുന്നു എന്നതാണ് ദയനീയം.

ഡി ഗ്രേഡിംഗ്

നല്ല സിനിമകള്‍ പോലും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ഒടുവിലത്തെ ഇരയാണ് മോഹന്‍ലാല്‍ ചിത്രം വില്ലന്‍. മികച്ച ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിട്ടും ചിത്രത്തെ മോശമായി ചിത്രീകരിക്കാനുള്ള ശക്തമായ നീക്കമുണ്ട്.

നിവിന്‍ പോളി ചിത്രത്തിന് സംഭവിച്ചത്

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവിനും ഇതേ അവസ്ഥയായിരുന്നു. മികച്ച ചിത്രമായി 100 ദിവസത്തിലധികം തിയറ്ററില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ചിത്രത്തിന് പക്ഷെ ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകര്‍ നന്നേ കുറവായിരുന്നു.

ചെറിയ പൈസയുടെ ലാഭം

ആക്ഷന്‍ ഹീറോ ബിജുവിന്റെ ചിത്രീകരണത്തിനിടെ സിനിമയുടെ ഒാണ്‍ലൈന്‍ പ്രമോഷന് വേണ്ടി എബ്രിഡ് ഷൈനെ ഒരു ടീം സമീപിച്ചിരുന്നു. അവര്‍ ചെറിയൊരു തുകയും ആവശ്യപ്പെട്ടു. എന്നാല്‍ അത്തരത്തിലൊരു പ്രമോഷന്‍ ആവശ്യമില്ല എന്നായിരുന്നു എബ്രിഡ് ഷൈന്റെ നിലാപാട്.

അവര്‍ പറഞ്ഞത് ചെയ്തു

ചിത്രത്തെ പരാജയപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് എബ്രിഡ് ഷൈന്‍ അന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ ഒട്ടും പ്രേക്ഷകരില്ലായിരുന്നു.

ചാര്‍ലിക്ക് സംഭവിച്ചത്

തെറ്റിദ്ധാരണ കൊണ്ട് ഡിഗ്രേഡ് ചെയ്യപ്പെട്ട ചിത്രമായിരുന്നു ദുല്‍ഖര്‍ നായകനായി എത്തിയ ചാര്‍ലി. ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തുടക്കില്‍ തന്നെ മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പിന്നീട് ടൊറന്റില്‍ സിനിമ എത്തിയപ്പോള്‍ ചാര്‍ലി മഹത്തരമായ സൃഷ്ടിയായി മാറുകയും ചെയ്തു.

വില്ലനെ കൊല്ലുന്നു

മോഹന്‍ലാല്‍ ചിത്രം വില്ലനാണ് ഇപ്പോഴത്തെ ഇര. ചിത്രത്തിനെതിരെ ശക്തമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ചിത്രം കണ്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ വില്ലനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. പ്രേക്ഷകരുടെ പതിവ് നായക സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമായി വില്ലന്‍ എന്നതായിരുന്നു ചിത്രം തിരസ്‌കരിക്കപ്പെടാനുള്ള കാരണം.

മോഹന്‍ലാലിന്റെ മികച്ച് പ്രകടനം

മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് വില്ലനെ വിലയിരുത്തുന്നത്. കരുഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്റെ അഭിനയ പാടവം ദശരഥത്തിന് ശേഷം വീണ്ടും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

English summary
After Action Hero Biju and Charlie, Villain turns the next victim of social media degrading.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam