»   » എന്തുകൊണ്ട് വില്ലന്‍??? തന്റെ ആദ്യ മലയാള ചിത്രത്തേക്കുറിച്ച് ഹന്‍സിക!!! മോഹന്‍ലാല്‍ പോലും ഞെട്ടും?

എന്തുകൊണ്ട് വില്ലന്‍??? തന്റെ ആദ്യ മലയാള ചിത്രത്തേക്കുറിച്ച് ഹന്‍സിക!!! മോഹന്‍ലാല്‍ പോലും ഞെട്ടും?

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും അടുത്ത് തിയറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് വില്ലന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളും പുതുമകളുമുണ്ട്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. തെന്നിന്ത്യന്‍ സിനിമ ലോകത്ത് ശ്രദ്ധേയരായ ഒരുപിടി താരങ്ങള്‍ മലയാളത്തിലേക്ക് ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ ശ്രദ്ധേയ നായിക ഹന്‍സിക മോട്ട്‌വാനിയും വില്ലനിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. സിനിമയേക്കുറിച്ച് പറയാന്‍ ഹന്‍സികയ്ക്ക് നൂറ് നാവാണ്. ചിത്രത്തിലെ പ്രധാന ആകര്‍ഷണത്തേക്കുറിച്ചും എന്തുകൊണ്ട് വില്ലന്‍ തിരഞ്ഞെടുത്തു എന്നും ഹന്‍സിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

അമ്മയുടെ ആഗ്രഹം

ഹിന്ദി സിനിമകളില്‍ ബാലതാരമായി അരങ്ങേറി കന്നട, തെലുങ്ക്, തമിഴ് സിനിമകളില്‍ നിറഞ്ഞ നിന്ന നായികയാണ് ഹന്‍സിക. മകള്‍ ഒരു മലയാള ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്നത് ഹന്‍സികയുടെ അമ്മയുടെ ആഗ്രഹമായിരുന്നു.

വില്ലനില്‍ ആകര്‍ഷിച്ച ഘടകം

വില്ലനിലേക്ക് ഹന്‍സികയെ ആകര്‍ഷിച്ച പ്രധാന ഘടകം ചിത്രത്തിന്റെ തിരക്കഥയാണെന്നാണ് താരം പറയുന്നത്. തിരക്കഥ കേട്ടതിന് ശേഷമാണ് സമ്മതമറിയിച്ചത്. ഈ വര്‍ഷം താന്‍ കേട്ട ഏറ്റവും മികച്ച തിരക്കഥയാണ് വില്ലന്റേതെന്നാണ് താരത്തിന്റെ അഭിപ്രായം.

കരിയറില്‍ ആദ്യം

മികച്ച തിരക്കഥ മാത്രമല്ല, തന്റെ കരിയറില്‍ താന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് വില്ലനിലേതെന്നും ഹന്‍സിക പറയുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ഹന്‍സികയ്ക്ക്. കരിയറില്‍ ഒരിക്കലെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച കഥാപാത്രമാണിതെന്നും താരം പറയുന്നു.

ഭാഷ പ്രശ്‌നം

വില്ലനില്‍ അഭിനയിക്കുമ്പോള്‍ ഭാഷ ഒരു പ്രശ്‌നമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മികച്ച പിന്തുണ നല്‍കി. താഴെത്തട്ടിലേക്ക് ഇറങ്ങി വന്ന് ഇടപെടുന്ന വ്യക്തിത്വമാണ് മോഹന്‍ലാല്‍. സഹതാരങ്ങളെ കംഫര്‍ട്ടബിള്‍ ആക്കുന്ന നടനാണ് മോഹന്‍ലാലെന്നും താരം പറഞ്ഞു.

വിശാലും മലയാളത്തിലേക്ക്

ഹന്‍സിക മാത്രമല്ല തമിഴ് സൂപ്പര്‍ താരം വിശാലും ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് വില്ലന്‍. വിശാലും ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഹന്‍സിക വിശാലിന്റെ ജോഡിയായി ചിത്രത്തിലെത്തുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

തെലുങ്കില്‍ നിന്നും താരങ്ങള്‍

തമിഴില്‍ നിന്ന് മാത്രമല്ല തെലുങ്കില്‍ നിന്നും താരങ്ങള്‍ വില്ലനിലെത്തുന്നുണ്ട്. തെലുങ്ക് താരങ്ങളായ ശ്രീകാന്തും റാഷി ഖന്നയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളാകുന്നു. ഇരുവരുടേയും ആദ്യ മലയാള ചിത്രമാണ് വില്ലന്‍. കഥാപാത്രങ്ങളേക്കുറിച്ച് മറ്റുവിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

മോഹന്‍ലാലും മഞ്ജുവാര്യരും

സര്‍വ്വീസില്‍ നിന്ന് വിരമിച്ച പോലീസ് ഓഫീസറായ മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിലെത്തുന്നത്. മഞ്ജുവാര്യരാണ് വില്ലനില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത്.

റിലീസ് ഉടന്‍

ജൂലൈ 21ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപിച്ച വില്ലന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. പുതിയ തിയതി പിന്നാലെ അറിയിക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഓണത്തിന് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Hansika elaborated about how she landed in Villain and her experience working with the team. Apparently, Hansika’s mother had wanted her to do atleast one Malayalam film. She committed for the project after hearing the script, which she felt was one of the best scripts she heard this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam