»   » പുലിമുരുകന് മേലെ സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍, വില്ലന്‍!!! എങ്ങനെയെന്നല്ലേ???

പുലിമുരുകന് മേലെ സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍, വില്ലന്‍!!! എങ്ങനെയെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാണ് പുലിമുരുകന്‍. മലയാളം പോലൊരു ചെറിയ ഇന്‍സ്ട്രിയില്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കാന്‍ മടിച്ചു നിന്നവര്‍ക്ക് ധൈര്യം നല്‍കുന്നതായിരുന്നു പുലിമുരുകന്‍ നേടിയ വിജയം. മലയാള സിനിമയ്ക്ക് അസാധ്യമെന്ന് കരുതിയ 100 കോടി വലിയ സംഖ്യയും പിന്നിട്ട് 150 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് പുലിമുരുകന്‍.

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ഒട്ടേറെ പുതുമകളുമായി അണിയറയിലൊരുങ്ങുന്ന ചിത്രമാണ് വില്ലന്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രം മൂന്ന് ഭാഷകളില്‍ ഒരേ സമയം തിയറ്ററിലെത്തുകയാണ്. 

മൂന്ന് ഭാഷകളില്‍

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളത്തില്‍ മാത്രം ചിത്രീകരിച്ച ഒരു സിനിമ മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് വില്ലന്‍.

പുലിമുരുകനും മുന്ന് ഭാഷകളില്‍

മലയാളത്തിലെ ഏറ്റവും മികച്ച പണം വാരി ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകനും മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ ഒരേ ദിവസമായിരുന്നില്ല. തമിഴില്‍ 300ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത് ചിത്രം ചരിത്രം കുറിച്ചിരുന്നു.

മൂന്ന് ഭാഷയിലെ താരങ്ങള്‍

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായകുന്ന തമിഴ് സൂപ്പര്‍ താരം വിശാലാണ്. ഒപ്പം ഹന്‍സിക മോട്ട്‌വാനിയും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി മലയാളത്തിലേക്ക് എത്തുന്നു. തെലുങ്കില്‍ നിന്ന് ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വാല്യു

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും മാര്‍ക്കറ്റ് ഉള്ള താരമാണ് മോഹന്‍ലാല്‍. പുലിമുരുകന്റെ തെലുങ്ക് തമിഴ് പതിപ്പുകള്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാല്‍ സ്ഥാനം നേടിയത്.

മറ്റൊരു കളക്ഷന്‍ റെക്കോര്‍ഡ്

പുലിമുരുകന് ശേഷം മറ്റൊരു കളക്ഷന്‍ റെക്കോര്‍ഡാണ് വില്ലനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വയ്ക്കുന്നത്. വിഷ്വല്‍ ഇഫക്‌സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ട് ഗെറ്റപ്പില്‍ മോഹന്‍ലാല്‍

സര്‍വ്വീസില്‍ നിന്നും വിരമിച്ച മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഒന്ന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈല്‍ താടിയിലും മറ്റൊന്ന് താടിയില്ലാത്ത ചുള്ളന്‍ ലുക്കിലുള്ളതുമാണ്.

റിലീസ് തിയതി ഉടന്‍

ജൂലൈ 21ന് തിയറ്ററിലെത്തുമെന്ന് ആദ്യ പ്രഖ്യാപിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോയതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രത്തിന്റെ റിലീസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണ്‍ പറഞ്ഞു.

നാലാമത്തെ ചിത്രം

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മാടമ്പി ആയിരുന്നു ആദ്യ ചിത്രം. ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ബജ്‌റംഗി ഭായ്ജാന്‍, ലിംഗ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
An exciting bit of information we get is that the makers of Villain planning to release the movie in 3 languages simultaneously. Presumably, the movie will be released in Malayalam, Tamil and Telugu languages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam