»   » വില്ലനിലെ വില്ലനാര്, നായകനോ??? പഞ്ച് ഡയലോഗുമായി വില്ലന്റെ ഓഡിയോ പ്രമോ പ്രേക്ഷകരിലേക്ക്!!!

വില്ലനിലെ വില്ലനാര്, നായകനോ??? പഞ്ച് ഡയലോഗുമായി വില്ലന്റെ ഓഡിയോ പ്രമോ പ്രേക്ഷകരിലേക്ക്!!!

By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം മലയാള സിനിമ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായയകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്  വില്ലന്‍. മാത്യൂസ് മാഞ്ഞൂരാന്‍ എന്ന റിട്ടയേഡ് പോലീസ് ഓഫീസറായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായികയായി എത്തുന്നത്. 

villan

'ഓരോ നായകനിലും ഓരോ വില്ലന്‍ ഉണ്ട്, ഓരോ വില്ലനിലും ഓരോ നായകനുണ്ട്' എന്ന പഞ്ച് ഡയലോഗോടെ ആരംഭിക്കുന്ന വില്ലന്റെ ഓഡിയോ പ്രമോ പുറത്തിറക്കി. ചിത്രത്തിലെ നാല് ഗാനങ്ങളുടേയം ചെറിയ ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഓഡിയോ പ്രമോയ്ക്ക് ഒരു മിനിറ്റ് 43 സെക്കന്‍ഡ് ദൈര്‍ഘ്യമാണുള്ളത്. ജൂലൈ ആദ്യവാരമാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് നടത്തുക. ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സംഗീതമൊരുക്കിയ ഫോര്‍ മ്യൂസിക്കാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 

ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ജംഗ്ലി മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ഓഡിയോ അവകാശം ജംഗ്ലി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. സാധരണ ഓഡിയോ അവകാശത്തില്‍ ഒരു മലയാള സിനിമയ്ക്ക് 10 മുതല്‍ 15 ലക്ഷം രൂപ വരെ ലഭിക്കുമ്പോള്‍ 50 ലക്ഷം രൂപയ്ക്കാണ് വില്ലന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക്, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 

villan

സംഘട്ടന സംവിധാനത്തിനുള്ള പ്രഥമ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പീറ്റര്‍ ഹെയ്‌നും സ്റ്റണ്ട് ശിവയും ചേര്‍ന്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ വില്ലന്‍ ഓണത്തിന് തിയറ്ററുകളിലെത്തും. ജൂലൈ 21ന് ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഷ്വല്‍ ഇഫക്ടിന് ഏറെ പ്രാധാന്യം ചിത്രത്തിലുള്ളതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. ബജ്‌റഗി ഭായ്ജാന്‍, ലിംഗ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ റോക്ക് ലൈന്‍ വെങ്കിടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

English summary
The audio promo that is more than a minute long includes the background score for Mohanlal’s character and other songs from the music album. The music for the forthcoming crime thriller is composed by 4 Musics.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam