»   » റിലീസിന് മുന്നേ വീണ്ടും റെക്കോര്‍ഡിട്ട് വില്ലന്‍! സാറ്റലൈറ്റ് അവകാശത്തില്‍ 'ഏട്ടന്‍' തന്നെ നായകന്‍!!

റിലീസിന് മുന്നേ വീണ്ടും റെക്കോര്‍ഡിട്ട് വില്ലന്‍! സാറ്റലൈറ്റ് അവകാശത്തില്‍ 'ഏട്ടന്‍' തന്നെ നായകന്‍!!

By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. റിലീസിന് തയാറെടുക്കുന്ന വില്ലന്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചുകൊണ്ടിരിക്കുകയാണ്. പുലിമുരുകന് ശേഷം കളക്ഷനില്‍ മറ്റൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ തയാറെടുക്കുന്ന ചിത്രം മലയാളത്തിലെ പല ചിത്രങ്ങളേയും ഇതിനകം തന്നെ പിന്നിലാക്കി കഴിഞ്ഞു.

പ്രേമത്തിനും ബാംഗ്ലൂര്‍ ഡെയ്‌സിനും പിന്നാലെ ഉസ്താദ് ഹോട്ടലും... ഇക്കുറി കന്നട വധം!

പോലീസ് അകമ്പടി ഇല്ലാതെ രാമലീല എത്തും! ദിലീപിന് വീണ്ടും തിരിച്ചടി, ഇത് രാമലീലയുടെ വിധി?

ബി ഉണ്ണികൃഷ്ണനൊപ്പം മോഹന്‍ലാല്‍ നാലാം തവണയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് എന്ന റെക്കോര്‍ഡിലേക്കാണ് വില്ലനൊപ്പം മോഹന്‍ലാല്‍ കുതിക്കുന്നത്. പുലിമുരുകന് തൊട്ടുപിന്നിലായി വില്ലന്‍ ഇടം നേടിയിരിക്കുകയാണ്.

സൂര്യ ടിവിക്ക്

വില്ലന്റെ ചാനല്‍ അവകാശം റിലീസിന് മുമ്പേ സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ ടിവി. ഏഴ് കോടി രൂപയ്ക്കാണ് സൂര്യ ടിവി ചാനല്‍ അവകാശം വാങ്ങിയത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് വില്ലന് ലഭിച്ചിരിക്കുന്നത്.

പുലിമുരുകന്‍ തന്നെ ഒന്നാമത്

ചാനല്‍ അവകാശത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പുലിമുരുകന്‍ തന്നെയാണ്. പത്ത് കോടിയില്‍ അധികമാണ് പുലമുരുകന് വേണ്ടി ഏഷ്യാനെറ്റ് ചെലവാക്കിയിരിക്കുന്നത്. ഇതോടെ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന ചാനല്‍ അവകാശം നേടിയ രണ്ട് ചിത്രങ്ങളും മോഹന്‍ലാലിന്റേതായി.

ഓഡിയോ അവകാശത്തിലും റെക്കോര്‍ഡ്

പത്ത്, പതിനഞ്ച് ലക്ഷം രൂപയ്ക്ക് മലയാള സിനിമകളുടെ ഓഡിയോ അവകാശം വിറ്റ് പോകുമ്പോള്‍ 50 ലക്ഷം രൂപയ്ക്കാണ് വില്ലന്റെ ഓഡിയോ അവകാശം ഇന്ത്യയിലെ വലിയ മ്യൂസിക് കമ്പനിയായ ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. ഫോര്‍ മ്യൂസിക്‌സാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഹിന്ദി ഡബ്ബിംഗ് അവകാശം

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വില്ലന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റ് പോയിരിക്കുന്നത്. ഒരു കോടി രൂപയ്ക്കാണ് ചിത്രം ഹിന്ദിയിലേക്ക് എടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് ഹിന്ദിയിലും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ആദ്യം

പൂര്‍ണമായും 8k യില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം എന്ന റെക്കോര്‍ഡും വില്ലന് അവകാശപ്പെട്ടതാണ്. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നും, സ്റ്റണ്ട് സില്‍വയുമാണ്.

വില്ലനായി വിശാല്‍

മാത്യു മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ വില്ലനാകുന്ന തമിഴ് താരം വിശാലാണ്. വിശാലിന്റെ ജോഡിയായി ഹന്‍സികയും ചിത്രത്തിലെത്തുന്നു. തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തിലുണ്ട്.

സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസിന് തയാറെടുക്കുന്ന ചിത്രം സെന്‍സറിംഗിന് സമര്‍പ്പിച്ചിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ പതിനേഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും.

കാലാപാനിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍

കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രം എന്ന റെക്കോര്‍ഡ് കാലാപാനിക്കാണ്. 450 തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്ത്. ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിലാണ് വില്ലന്റെ അണിയറ പ്രവര്‍ത്തകര്‍.

English summary
Villain got next record in satellite rights before release. Surya Tv bag Villain for seven crore rupees.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam