»   » നയന്‍താരയെ ഉപദ്രവിച്ച ആ വില്ലനിപ്പോള്‍ റൊമാന്റിക് ഹീറോയായി വിലസുകയാണ്

നയന്‍താരയെ ഉപദ്രവിച്ച ആ വില്ലനിപ്പോള്‍ റൊമാന്റിക് ഹീറോയായി വിലസുകയാണ്

By: Nihara
Subscribe to Filmibeat Malayalam

പുതിയ നിയമത്തില്‍ നായികയെ ഉപദ്രവിക്കുന്ന വില്ലനെ ആരും മറന്നിട്ടുണ്ടാകില്ല. താടിയും മുടിയും മാനറിസവുമെല്ലാം കൊണ്ട് റോഷന്‍ അവിസ്മരണീയമാക്കിയ വില്ലനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലല്ലോ. നയന്‍താരയെ ഉപദ്രവിച്ചുകൊണ്ട് വെള്ളിത്തിരയില്‍ തുടക്കം കുറിച്ച പയ്യനിപ്പോള്‍ റൊമാന്റിക് ഹീറോയാണ്.

പുതിയ നിയമത്തിന് ശേഷം നേരെ ആനന്ദത്തിലേക്ക്. ഏഴു പേരിലൊരാളായ ഗൗതം റോഷന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. വില്ലനില്‍ നിന്നും റൊമാന്റിക് ഹീറോയിലേക്കുള്ള റോഷന്റെ ചുവടുവെയ്പ് വളരെ പെട്ടെന്നായിരുന്നു. റോഷന്റെ ഭാവമാറ്റം പലര്‍ക്കും മനസ്സിലായിലിരുന്നില്ല താനും. പുതിയ നിയമത്തില്‍ പ്രേക്ഷകരെ വെറുപ്പിച്ച കഥാപാത്രമാണോ ഇതെന്ന് അവര്‍ അന്യോന്യം ചോദിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് റോഷനെന്ന കലാകാരന്റെ കരിയറിലെ വിജയം.

വില്ലനില്‍ നിന്നും റൊമാന്‍സിലേക്ക്

പഠനത്തിനിടയില്‍ തന്നെ അഭിനയത്തില്‍ ആകൃഷ്ടനായ റോഷന്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനായി നിരവധി പേര്‍ക്ക് തന്റെ പോര്‍ട്ട് ഫോളിയോ കൈമാറിയിരുന്നു. അതിനിടയില്‍ പുതിയ നിയമത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും പരിചയപ്പെട്ടു. അദ്ദേഹമാണ് റോഷനെ എകെ സാജന് പരിചയപ്പെടുത്തിക്കൊടുത്തത്. അങ്ങനെയാണ് റോഷന്‍ മാത്യു സിനിമയില്‍ തുടക്കം കുറിച്ചത്.

തുടക്കം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

പുതിയ നിയമത്തില്‍ നായികയെ ഉപദ്രവിക്കുന്ന വില്ലന്റെ വേഷത്തിലാണ് റോഷന്‍ പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിന്റേതായ എല്ലാ വിധ ടെന്‍ഷനും അന്ന് അനുഭവിച്ചിരുന്നുവെന്ന് താരം പറയുന്നു.

വില്ലനില്‍ നിന്നും പ്രണയ നായകനിലേക്ക്

ദേവുവിന്റെ പിന്നാലെ കുറുമ്പു കൂടി നടക്കുന്ന ഗൗതമിനെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത് ആനന്ദത്തിലൂടെയാണ്. വില്ലനില്‍ നിന്നും റൊമാന്റിക് ഹീറോയിലേക്കുള്ള ചുവടുവെപ്പ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നതിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലല്ലോ.

വീണ്ടും പ്രണയനായകന്‍

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വം മന്‍സൂറാണ് റോഷന്റെ അടുത്ത ചിത്രം. മലബാര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമാ സ്വപ്‌നവുമായി നടക്കുന്ന തലശ്ശേരിക്കാരന്റെ കഥയാണിത്. ഫെബ്രുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

English summary
The life of a villain changed to romantic hero. Roshan mathew is entered into film as a villian in the film Puthiya Niyamam. But now he is busy with doing romantic characters.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam