»   » ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ദക്ഷിണേന്ത്യയില്‍ നില്‍ക്കക്കള്ളിയില്ലെന്ന്‌ വന്നപേപോള്‍ വിമല രാമന്‍ ബോളിവുഡിലേക്ക്‌ ചേക്കേറുന്നു. തന്റെ ആദ്യ ഹിന്ദി സിനിമയില്‍ തന്നെ വിമല ഗ്ലാമറസ്‌ ആയി പ്രത്യക്ഷപ്പെടുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഗോവിന്ദക്കൊപ്പം 'അഫ്ര തഫ്രി' എന്ന സിനിമയിലൂടെയാണ്‌ വിമലയുടെ ബോളിവുഡ്‌ അരങ്ങേറ്റം. സുനില്‍ ഷെട്ടിയും യുവിക ചൗധരിയും ആര്യ ബബ്ബാറുമൊക്കെ ഈ സിനമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. ഹാദി അബ്രാര്‍ ആണ്‌ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌.
അഫ്ര തഫ്രിക്ക്‌ ശേഷം മറ്റൊരു ബോളിവുഡ്‌ സനിമക്കും കൂടി വിമലാ രാമന്‍ കാര്‍ ഒപ്പിട്ടിട്ടുണ്ട്‌. അന്‍കുഷ്‌ ഭട്ട്‌ സംവിധാനം ചെയ്യുന്ന മുംബൈ മിറര്‍ എന്ന ചിത്രത്തിലായിരിക്കും വിമല രാമന്‍ അടുത്തതായി അഭിനയിക്കുക.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

മലയാളത്തിലെ മിക്ക മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിച്ചെങ്കിലും ഒറ്റ സിനിമ പോലും ഹിറ്റായില്ലെന്നതാണ്‌ വിമല രാമന്റെ ഏറ്റവും വലിയ ഗതികേട്‌. കോളേജ്‌ കുമാരനില്‍ മോഹന്‍ലാലിന്റേയും, നസ്രാണിയില്‍ മമ്മൂട്ടിയുടേയും നായികയായിരുന്നു വിമല. ദിലീപിന്റെ കൂടെ റോമിയോയിലും ജയറാമിനൊപ്പം ആലീസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡിലും സുരേഷ്‌ ഗോപിക്കൊപ്പം ടൈമിലും അഭിനയിച്ചെങ്കിലും ഒന്നും വലിയ വിജയമായില്ല.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

പൊയ് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു വിമല രാമന്റെ സിനിമയിലെ അരങ്ങേറ്റം. കൈലാസം ബാലചന്ദര്‍ ആയിരുന്നു സംവിധാനം

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

2007 ല്‍ റിലീസ്‌ ചെയ്‌ത സുരേഷ്‌ ഗോപി ചിത്രം ടൈമിലൂടെയാണ്‌ വിമല രാമന്‍ മലയാള സിനിമയിലെത്തുന്നത്‌. വൈഗ മേനോന്‍ എന്ന കാഥാപാത്രത്തെയാണ്‌ വിമല രാമന്‍ സിനിമയില്‍ അവതരിപ്പിച്ചത്‌. ബോക്‌സ്‌ ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ ഈ സിനമക്കായില്ല.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

കന്നട സിനമയായ അപ്‌തരാക്ഷയാണ്‌ മികച്ച വിജയം നേടിയ വിമല രാമന്റെ സിനിമ. സൂപ്പര്‍ താരം വിഷ്‌ണുവര്‍ദ്ധന്റ നായികയായിരുന്നു വിമല.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമായി ഒതുങ്ങിനിന്നില്ല വിമല രാമന്‍. തെലുങ്കിലും നിരവധി സിനിമകളില്‍ ഇവര്‍ നായികയായെത്തി. ഒമ്പത്‌ തെലുങ്ക്‌ സിനിമകളിലാണ്‌ വിമല അഭിനയിച്ചത്‌.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

തമിഴരായ അച്ഛനും അമ്മക്കും ജനിച്ച കുട്ടിയാണ്‌ വിമല രാമന്‍. പക്ഷേ ജനിച്ചതും വളര്‍ന്നതുമൊക്കെ അങ്ങ്‌ സിഡ്‌നിയില്‍ ആയിരുന്നു. അതുകൊണ്ട്‌ തന്നെ മോഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ വിമലക്ക്‌ അത്ര മടിയൊന്നുമില്ല.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

ആസ്‌ട്രേലിയയിലെ മിസ്‌ ഇന്ത്യായിരുന്നു വിമല രാമന്‍. 2004 ല്‍ ആണ്‌ മിസ്‌ ഇന്ത്യ ഓഫ്‌ ആസ്‌ട്രേലിയയായി വിമലെ തിരഞ്ഞെടുക്കപ്പെട്ടത്‌. പിന്നീട്‌ മിസ്‌ ഇന്ത്യ സൈബര്‍ ക്വീന്‍ പട്ടവും വിമലക്ക്‌ കിട്ടിയിട്ടുണ്ട്‌.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

പ്രൊഫഷണലായി ഭരനാട്യം പഠിച്ചയാളാണ്‌ വിമല. അഞ്ചാമത്തെ വയസ്സുമുതല്‍ നൃത്ത മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. സിഡ്‌നിയിലെ നടനാലയ ഡാന്‍സ്‌ അക്കാദമിയിലായിരുന്നു പഠനം.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

ചെറുപ്പം മുതലേ സിനിമ കമ്പമുള്ള വിമല അഭിനയിക്കാന്‍ വേണ്ടി മാത്രമാണ്‌ സിഡ്‌നിയില്‍ നിന്ന്‌ ഇന്ത്യിലെത്തിയത്‌. പുതിയ നായികയുടെ പേര്‌ മാറ്റണമെന്ന്‌ പലരും ആവശ്യപ്പെട്ടെങ്കിലും വിമല തയ്യാറായില്ല. പേര്‌ തന്റെ വ്യക്തിത്വത്തിന്റ ഭാഗമാണെന്നാണ്‌ വിമല രാമന്റെ നിലപാട്‌.

ബി ടൗണില്‍ വിമല രാമന്‍ ഗ്ലാമറസ്‌ ആകുന്നു

ഗോവിന്ദക്കൊപ്പമാണ്‌ വിമലയുടെ ബോളിവുഡ്‌ അരങ്ങേറ്റം. അഫ്ര തഫ്രി എന്ന ഈ സിനിമയില്‍ അല്‍പം ഗ്ലാമറസ്‌ ആയിട്ടാണ്‌ വിമല എത്തുക എന്നറിയുന്നു

English summary
Vimala Raman is all set to make her debut in Bollywood. According to reports, Vimala will be seen in glamorous roles

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam