»   » 'നോണ്‍സെന്‍സ്' ആകാന്‍ വിനയ് ഫോര്‍ട്ട് തീരുമാനിച്ചു കഴിഞ്ഞു, ഇനി പറഞ്ഞിട്ടെന്താ...

'നോണ്‍സെന്‍സ്' ആകാന്‍ വിനയ് ഫോര്‍ട്ട് തീരുമാനിച്ചു കഴിഞ്ഞു, ഇനി പറഞ്ഞിട്ടെന്താ...

Posted By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരുക്കരുത്, വിനയ് ഫോര്‍ട്ട് കരാറൊപ്പ് വച്ച പുതിയ ചിത്രത്തിന്റെ പേരാണ് നോണ്‍സെന്‍സ്. നവാഗതനായ എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം ഫേസ്ബുക്കിലൂടെ വിനയ് ഫോര്‍ട്ട് തന്നെയാണ് പങ്കുവച്ചത്.

ഞങ്ങള്‍ ശാരീരിക ബന്ധത്തില്‍ അറിയാതെ ഏര്‍പ്പെട്ടുപോയി... തൊണ്ടിമുതല്‍ വിജയത്തോടെ മുന്നില്‍

വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത്. കഥാപാത്രവും തിരക്കഥയുമാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത് എന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കും എന്നും വിനയ് അറിയിച്ചു.

vinay-forrt

ജോണി സാഗരികയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും വിനയ് പറയുന്നില്ല. വിനയ് യെ കൂടാതെ നായക നിരയില്‍ മറ്റാരെങ്കിലും ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം.

പ്രേമത്തിലെ പിടി മാഷിന് ശേഷം ഹാസ്യം കലര്‍ന്ന കഥാപാത്രങ്ങളാണ് വിനയ് ഫോര്‍ട്ടിന് ഇപ്പോള്‍ ലഭിയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം, റോള്‍ മോഡല്‍ എന്നീ ചിത്രങ്ങളിലും ഹാസ്യ കഥാപാത്രമായിരുന്നു.

English summary
Premam fame actor Vinay Forrt is ready for some Nonsense this time! Not any nonsensical act but for a movie that has real sense. The film marks the directorial debut of MC Jithin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam