twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തമാശ' ചെറിയ പെരുന്നാളിനെത്തുന്നു, സിനിമ ഹിറ്റാകുമെന്ന് ആരാധകര്‍, ഏഴ് കാരണങ്ങള്‍

    |

    Recommended Video

    തമാശ' സിനിമ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ | #Thamasha | filmibeat Malayalam

    നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് ചിത്രം തമാശയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈദിനിറങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രം സൂപ്പര്‍ ഹിറ്റായി തീരുമെന്ന് ആരാധകര്‍ ചിന്തിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട് ഏഴ് കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

    Thamasha


    1 'ജാവ സിംപിളാണ് ബട്ട് പവര്‍ ഫുള്‍', ഈ വാക്കുകളിലൂടെ പ്രേമത്തിലെ വിമല്‍ സാറിനെ മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്. കഷണ്ടി തലയും കട്ടിമീശയുമുള്ള ശ്രീനിവാസന്‍ എന്ന മലയാളം അധ്യാപകന്റെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് തമാശയില്‍ എത്തുന്നത്. ടീസറും ഗാനവും പുറത്തുവന്നപ്പോള്‍ തന്നെ ശ്രീനിവാസന്‍ മാഷിനെ ആളുകള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നായകനായി വിനയ് ഫോര്‍ട്ട് എത്തുന്നുവെന്നത് വലിയൊരു പ്രത്യേകത തന്നെയാണ്.

    2 ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് ഈ ബാനര്‍ തമാശയുമായി എത്തുന്നത്. സമീര്‍ താഹിര്‍, ലിജോ ജോസ് പല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ഈ നിര്‍മാണ കമ്പനിക്ക് പിന്നില്‍. ഈ നാലു പേര്‍ കൂടി ഒരു സിനിമയുമായെത്തുമ്പോള്‍ അത് നിരാശപ്പെടുത്തില്ലെന്ന് മലയാളിക്ക് അറിയാം.

    3 ഷഹബാസ് അമന്‍ സംഗീതം നല്‍കി പാടുന്നുവെന്നത് സംഗീത പ്രേമികള്‍ക്ക് ചെറിയ കാര്യമല്ല. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയനും ഈണം നല്‍കിയിട്ടുണ്ട്. മായാ നദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷമാണ് റെക്‌സും ഷഹബാസും ഒന്നിക്കുന്നത്.

    Vinay Forrt

    4 ഛായാഗ്രാഹകനായെത്തുന്നത് സാക്ഷാല്‍ സമീര്‍ താഹീറാണ്. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിച്ച പ്രതിഭയാണ് സമീര്‍ താഹീര്‍. ബിഗ് ബി, ഡാഡി കൂള്‍, നിദ്ര, ഡയമണ്ട് നെക്ലേസ്, സെല്ലുലോയ്ഡ്, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് ഇദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍. ചാപ്പാ കുരിശ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി എന്നീ ചിത്രങ്ങളുടെ സംവിധായകനും കൂടിയാണ് ഇദ്ദേഹം.

    5 ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദ്‌നി എന്നിവര്‍ നായികാ വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്. ആര്യ സലീമിനും പ്രാധാന്യമുള്ള ഒരു റോളുണ്ട്. അപകര്‍ഷതാ ബോധത്തില്‍ ഉള്‍വലിഞ്ഞു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഈ നാലു പേര്‍ ചെലുത്തുന്ന സ്വാധീനമാണ് സിനിമയുടെ കഥ. തീര്‍ച്ചയായും തമാശ പലര്‍ക്കും നല്ലൊരു മോട്ടിവേഷന്‍ ചിത്രമായിരിക്കും.

    Vinay Forrt Heroins

    6 ടീസറിനും പാട്ടുകള്‍ക്കും ഓണ്‍ലൈനില്‍ ലഭിച്ച സ്വീകാര്യത അതിശയിപ്പിക്കുന്നതായിരുന്നു. ഇറങ്ങുന്നതിന് മുമ്പെ ഈ ചിത്രം ഏറെ ചര്‍ച്ചാ വിഷയമായി എന്നത് വലിയ കാര്യമാണ്. ലഭ്യമായ സോഷ്യല്‍മീഡിയ ട്രെന്‍ഡുകളും ആളുകളുടെ കാത്തിരിപ്പിനെ സൂചിപ്പിക്കുന്നതാണ്. തമാശ എന്ന പേര് തന്നെ ആളുകളെ ആകര്‍ഷിച്ചുവെന്നു വേണം കരുതാന്‍.

    7 തമാശ വെറും തമാശ മാത്രമായിരിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കമന്റുകളില്‍ നിന്നും മനസ്സിലാകുന്നത്. നമ്മളുടെ തമാശകള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നും അവരുടെ ജീവിതം എങ്ങനെ മാറ്റിമറിയ്ക്കുമെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള 'ബോഡി ഷെയിം' ആക്രമണത്തിനെതിരേയുള്ള ശക്തമായ സന്ദേശവും സിനിമ നല്‍കുന്നു. ചിത്രത്തിന്റെ പ്രമോ വീഡിയോയിലൂടെ ഇക്കാര്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ ഘടകങ്ങളും ഈ ചിത്രം കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    എന്തായാലും ഇത്തവണ പെരുന്നാളിനെത്തുന്ന എട്ടിലധികം ചിത്രങ്ങളില്‍ തമാശ എന്തുകൊണ്ടും ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്. ഷഫീഖ് മുഹമ്മദ് അലി(എഡിറ്റിങ്), മഷര്‍ ഹംസ (കോസ്റ്റിയൂം), അനീസ് നാടോടി (ആര്‍ട്ട്), ആര്‍ജി വയനാടന്‍(മേക്കപ്പ്), രാഹുല്‍ എം സത്യന്‍ (സ്റ്റില്‍സ്), ആതിര (പിആര്‍ഒ) എന്നിവരും ചിത്രത്തിന്റെ അണിയറയിലുണ്ട്.

    English summary
    Vinay Forrt's Thamasha will release during Eid Al Fitr.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X