»   » പണ്ടാരവും പട്ടിയും കോപ്പുമൊന്നുമില്ലെങ്കില്‍ എന്തു സിനിമ; നടന്‍ വിനയ് ഫോര്‍ട്ട്

പണ്ടാരവും പട്ടിയും കോപ്പുമൊന്നുമില്ലെങ്കില്‍ എന്തു സിനിമ; നടന്‍ വിനയ് ഫോര്‍ട്ട്

Posted By: Pratheeksha
Subscribe to Filmibeat Malayalam

സിനിമയിലെ സെന്‍സറിങിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോഡ്‌സേയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു വിനയ്.

സെന്‍സറിങ് കാരണം പട്ടി, പണ്ടാരം തുടങ്ങി ഒട്ടേറെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് വിനയ് പറയുന്നു. ഇത് സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്

മറ്റു താരങ്ങള്‍ എന്തുകൊണ്ടാണ് സംസാരിക്കാത്തത്

സെന്‍സറിങ്ങനോട് പൊതുവെ എല്ലാവര്‍ക്കും എതിര്‍പ്പാണെങ്കിലും മറ്റു താരങ്ങള്‍ എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തതെന്നറിയില്ലെന്ന് വിനയ് പറയുന്നു. അവരെ അതൊന്നു ബാധിക്കുന്നുണ്ടോ എന്നു പോലും അറിയില്ല.

അപരിചിത കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടം

കോട്ടും സ്യുട്ടും അണിഞ്ഞുള്ള ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയല്ല താനെന്നും തനിക്ക് പരിചിതരല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടമെന്നും നടന്‍

പലവാക്കുകള്‍ക്കും വിലക്ക്

പണ്ടാരം, പട്ടി ,കോപ്പ് തുടങ്ങി ഒട്ടേറെ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ സെന്‍സര്‍ബോര്‍ഡ് വിലക്കിയിട്ടുണ്ട്. താന്‍ അഭിനയിച്ച ഒരു ചിത്രത്തില്‍ അധികം ഉണ്ടാക്കല്ലേ എന്ന വാക്കുണ്ടായിരുന്നു .ആ ഡയലോഗ് ഒടുക്കം മാറ്റി ഡബ്ബ് ചെയ്യേണ്ടി വന്നതായും വിനയ് പറയുന്നു

ഡെന്‍സര്‍ ബോര്‍ഡ് നിഘണ്ടു

ചുരുക്കത്തില്‍ സെന്‍സര്‍ബോര്‍ഡിന്റെ നിഘണ്ടുവിലുള്ള വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നായി തീര്‍ന്നിട്ടുണ്ടെന്നും നടന്‍് പറയുന്നു. ഒരു നടനെന്ന നിലയില്‍ തനിക്കിത് പറയേണ്ട ആവശ്യമുണ്ടെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.

സ്വഭാവിക ഭാഷ നഷ്ടമാവും

ഓരോരുത്തരും ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാഷയില്‍ വ്യത്യാസമുണ്ടാവും. ഉദാഹരണത്തിന് ചേരി പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അവരുടേതായ ഭാഷാ ശൈലിയുണ്ട്. നിത്യജീവിതത്തില്‍ തന്നെ പലരും ഇത്തരം ഭാഷകള്‍ ഉപയോഗിക്കുന്നെണ്ടാണ് വിനയ് പറയുന്നത്. ഇതൊക്കെ ഒഴിവാക്കിയാല്‍ സിനിമയുടെ സ്വാഭാവികതയായിരിക്കും നഷ്ടമാവുക.

English summary
vinay fort against sensorboard rules

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam