»   » ജാവ സിമ്പിളും പവര്‍ഫുള്ളുമായിരിക്കും, പക്ഷേ വിനയ് ഫോര്‍ട്ടിന്റെ ഡയലോഗ് ഉത്തരപേപ്പറില്‍ കാണിക്കേണ്ട

ജാവ സിമ്പിളും പവര്‍ഫുള്ളുമായിരിക്കും, പക്ഷേ വിനയ് ഫോര്‍ട്ടിന്റെ ഡയലോഗ് ഉത്തരപേപ്പറില്‍ കാണിക്കേണ്ട

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമത്തിലെ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച വിനയ് സാറ് വിദ്യാര്‍ത്ഥികളോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ജാവ സിമ്പിളാണ് പിന്നെ പവര്‍ഫുള്ളുമാണ്. ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ ഈ ഡയലോഗ് കേട്ടതോടെ, ജാവ സിമ്പിളും പവര്‍ഫുള്ളും ആണെന്നുമുള്ള കാര്യം ജീവിതത്തില്‍ ആരും മറക്കില്ല.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രേമം സിനിമ ഒരു ഹരമായി മാറിയിരിക്കുകയാണല്ലോ. അതുക്കൊണ്ട് തന്നെ പ്രേമത്തിലെ ഡയലോഗുകള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ ഉത്തരക്കടലാസിലും വരാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ഈ സാധ്യത മുന്‍ക്കൂട്ടി കണ്ടുക്കൊണ്ട് ഒരു കോളേജിലെ അധ്യാപകര്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നതിങ്ങനെയാണ്.

vinayfort

ചോദ്യത്തിന് ഉത്തരമെഴുതുമ്പോള്‍ സിമ്പിള്‍,പവര്‍ഫുള്‍,റോബസ്റ്റ് എന്നീ വാക്കുകള്‍ സ്വീകാര്യമല്ല. ആശ്ചര്യം ചിഹ്നം നല്‍കി ചോദ്യ പേപ്പറില്‍ വ്യക്തമാക്കിയിരിക്കുകയാണ് അധ്യാപകര്‍. എന്തായാലും സംഭവം രസകരമായിട്ടുണ്ട്. ഡെല്‍ഫി ടെക്ക്‌നിക്കിന്റെ ഗുണങ്ങള്‍ എന്താല്ലാമാണെന്ന ചോദ്യത്തോടൊപ്പമാണ് ബ്രാക്കറ്റില്‍ പ്രേമം സിനിമയിലെ ഇത്തരത്തിലുള്ള ഡയലോഗുകള്‍ക്ക് പ്രവേശനം ഇല്ലന്ന് അധ്യാപകര്‍ നല്‍കിയിരിക്കുന്നത്.

മലബാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ സെവന്‍ത് സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ഇത്തരത്തിലൊരു വിശദീകരണം നല്‍കിയിരിക്കുന്നത്.

English summary
Premam is a 2015 Malayalam coming-of-age romantic comedy drama film written, edited, and directed by Alphonse Putharen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam