twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാട്ടിലേയ്ക്ക് വരുമ്പോൾ ലഗേജിൽ ഇതും കൂടി!! പ്രവാസികളോട് സഹായം അഭ്യർഥിച്ച് വിനയ് ഫോർട്ട്

    |

    കലിതുള്ളി പാഞ്ഞെടുത്ത മഴ ജനങ്ങളുടെ ജീവനും ജീവിതവും താറുമാറാക്കുകയായിരുന്നു. നിമിഷം നേരം കൊണ്ടായിരുന്നു ജനങ്ങളുടെ ജീവിതത്തെ മഴ വെള്ളം ഒഴുക്കി കൊണ്ട് പോയത്. കഴിഞ്ഞ കൊല്ലത്തെ പ്രളയത്തിൽ നിന്ന് കരകയറി വരുമ്പോഴാണ് വീണ്ടും ജനങ്ങളെ ദുരിതത്തിലാഴ്ത്തി വീണ്ടുമൊരു ദുരന്തം എത്തുന്നത്.സംസ്ഥാനത്ത് മഴക്കെടുത്തിയിൽ മരിച്ചവരുടെ എണ്ണം 100ലധികമായിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

    ദുരിത ബാധിതരായ ജനങ്ങൾ കൈതാങ്ങായി കേരളം ഒറ്റക്കെട്ടായി കൂടെ തന്നെയുണ്ട്. അതിജീവനമാണ് എല്ലാവരുടേയും പ്രധാന ലക്ഷ്യം. സർക്കാരിനോടൊപ്പം താരങ്ങളും സന്നദ്ധ സംഘടനകളും കൂടെ തന്നെയുണ്ട്. സിനിമ തിരക്കുകൾ മാറ്റി നിർത്തിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്.

      നിങ്ങൾ ദുബായിക്കാരനാണോ

    ദുബായിക്കാരോട് ഒരു അഭ്യർഥനയുമായി നടൻ വിനയ് ഫോർട്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനുള്ള കുറച്ചു സാധനങ്ങൾ ദുബായിൽ ശേഖരിച്ച് ചെയ്തു വെച്ചിട്ടുണ്ട്.. ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്ന സുഹൃത്തുക്കളുടെ സഹായം നിർബന്ധം ആണ്.. നമ്മുടെ ലഗേജിന്റെ ചെറിയ ഒരു ഭാഗം എങ്കിലും പ്രളയ ബാധിതരെ സഹായിക്കാൻ നീക്കി വെച്ചുകൂടെ.കോഴിക്കോട്, കൊച്ചി വഴി നാട്ടിലേക്ക് യാത്ര തിരിക്കുന്നവർ ബന്ധപ്പെടുമല്ലോ. സാധനങ്ങൾ എയർപോർട്ടിൽ വന്നു നമ്മുടെ സുഹൃത്തുക്കൾ വന്ന് ശേഖരിച്ചോളും. ദയവായി നമ്മുടെ ദുബായിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യൂ.ഷെയർ ചെയ്യുകയോ കോപ്പി എടുത്തു നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുകയോ ചെയുക. എത്രയോ പേരു എന്റെ സൗഹൃദ ലിസ്റ്റിൽ ഉണ്ട്- വിനയ് ഫോർട്ട് കുറിച്ചു.

    സഹായഹസ്തവുമായി താരങ്ങൾ

    തുടക്കം മുതൽ തന്നെ ജനങ്ങൾക്ക് കൈതാങ്ങായി താരങ്ങൾ കൂടെയുണ്ടായിരുന്നു. ധനസഹായമായും സാധനങ്ങളായും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി കൊണ്ട് ഇത്തവണയും സജീവമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മറ്റും സജീവമായി തന്നെ ഇവർ ഇടപെടുന്നുണ്ട്. സിനിമ റിലീസുകൾ ഉൾപ്പെട മാറ്റിവെച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് അൻപോട് കൊച്ചിയുമായി ഇന്ദ്രജിത്ത്, പൂർണ്ണിമ, പാർവതി, റിമ എന്നിവരുടെ നേത്യത്വത്തിൽ ദുരിതബാധിതർക്ക് അവശ്യ സാധാനങ്ങൾ ശേഖരിച്ചു നൽകുന്നുണ്ട്. കഴിഞ്ഞ തവണയും ഇവർ സജീവമായി രംഗത്തുണ്ടായിരുന്നു.

     ജോജു, ടൊവിനോ,ബനീഷ് ബാസ്റ്റിൻ

    കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും ടൊവിനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായുണ്ടായിരുന്നു. ടൊവിനോയ്ക്കൊപ്പം ജോജുവും ചേർന്ന് ടൊവിനോയുടെ വീട്ടിൽ ആരംഭിച്ച കളക്‌ഷൻ സെന്ററിൽ നിന്ന് ഒരു ലോറി സാധനങ്ങൾ മലപ്പുറം നിലമ്പൂരിൽ ക്യാംപുകളിൽ കഴിയുന്നവർക്ക് നൽകിയിരുന്നു. ഭക്ഷണ സാധനങ്ങളും, വസ്ത്രവും മരുന്നുമായിരുന്നുമായി മൂന്ന് ലോഡ് സാധനങ്ങളാണ് ക്യാമ്പുകളിൽ എത്തിയത്. നടൻ ബിനീഷ് ബാസ്റ്റിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.

     40 വർഷത്തിലൊരിക്കൽ ദർശനം നൽകുന്ന പെരുമാളിനെ കാണാൻ രജനി, വൻ താരങ്ങളുടെ പ്രവാഹം 40 വർഷത്തിലൊരിക്കൽ ദർശനം നൽകുന്ന പെരുമാളിനെ കാണാൻ രജനി, വൻ താരങ്ങളുടെ പ്രവാഹം

     വീട് വൃത്തിയാക്കാൻ

    തിരക്കഥകൃത്ത് മുഹ്സിൻ പരാരിയും സംവിധായകൻ സക്കറിയയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളുടെ വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. സംവിധായകൻ സക്കറിയെയും ഒപ്പമുണ്ട്. കൂടാതെ മമ്മാലി എന്ന ഇന്ത്യക്കാരൻ എന്ന ചിത്രത്തിന്റെ കളക്ഷൻ തുകയുടെ 50 ശതമാനം തുക മുഖ്യമന്ത്രിയുടെ ധുരിതാശാസനിധിയിലേയ്ക്ക് നൽകിയിട്ടുണ്ട്.

    English summary
    vinay fort facebook post about relief material from abroad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X