»   » വിനയ ഇനി മുതല്‍ നടി മാത്രമല്ല, പിന്നെയോ ??

വിനയ ഇനി മുതല്‍ നടി മാത്രമല്ല, പിന്നെയോ ??

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ ലാളിത്യമുള്ള സൗന്ദര്യമാണ് വിനയ പ്രസാദ് എന്ന നടിക്ക്. മണിച്ചിത്രത്താഴിലെ ശ്രീദേവിയെ ആരും മറക്കാന്‍ സാധ്യതയില്ല. കന്നഡക്കാരിയാണെങ്കിലും മലയാളത്തില്‍ വിനയ ഒരുപാട് സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു.

അഭിനയത്തിന് പുറമെ മറ്റൊരു ചുവടുവെപ്പുമായി മുന്നോട്ട് എത്തുകയാണ് നടിയിപ്പോള്‍. വിനയയുടെ അടുത്ത ലക്ഷ്യം സംവിധാനമാണ്. 'ലക്ഷ്മി നാരായണാര പ്രപാഞ്ചനേ ബേരേ' എന്ന് പേരിട്ടിരിക്കുന്ന കന്നഡ ചിത്രത്തിലാണ് നടി സംവിധായകയാവുന്നത്.

 vinaya-prasad

ഏപ്രില്‍ 20 ന് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന് വിനയയുടെ ഭര്‍ത്താവ് ജ്യോതി പ്രകാശാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഈ സിനിമ തനിക്കൊരു ചലഞ്ചാണെന്നാണ് നടി പറയുന്നത്. മാത്രമല്ല തനിക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും നല്ലൊരു ടെക്‌നിക്കല്‍ ടീമും കൂടെയുണ്ടെന്നും നടി പറയുന്നു.

വിനയയുടെ സംവിധാനത്തിലെ അരങ്ങേറ്റ ചിത്രമായതിനാല്‍ ബജറ്റ് കുറഞ്ഞൊരു കോമഡി സിനിമയാണ് തയ്യാറാക്കുന്നതെന്നാണ് നടി പറയുന്നത്. മാത്രമല്ല ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ സിനിമക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് താരം. സിനിമയില്‍ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലെന്നും നല്ലൊരു സോഷ്യല്‍ മെസേജ് സിനിമ നല്‍കുമെന്നും വിനയ പറയുന്നു.

English summary
Actress Vinaya Prasad who mesmerised the audience with the role is all set to try a new forte, direction.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam