»   » ലാലേട്ടന് എതിരാളിയോ,അതും ഞാന്‍, അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ച് വിനായകന്‍

ലാലേട്ടന് എതിരാളിയോ,അതും ഞാന്‍, അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ച് വിനായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പതിവുകളൊന്നും മാറ്റാതെ സാധാരണക്കാരില്‍ സാധാരണക്കാരനായാണ് വിനായകന്‍ ഇപ്പോഴും. സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് സിനിമാപ്രേമികളുടെ മുഴുവന്‍ ശ്രദ്ധയും അവിടേക്കായിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിച്ചൊരു പുരസ്കാര നേട്ടം കൂടിയായിരുന്നു വിനായകനിലൂടെ സാധ്യമായത്. കമ്മട്ടിപ്പാടം കണ്ടവരാരും ഈ നടനെ മറക്കില്ല. ഗംഗയെന്ന കഥാപാത്രത്തെ അത്രയ്ക്ക് അവിസ്മരണീയമാക്കിയിട്ടുണ്ട് വിനായകന്‍.

അവാര്‍ഡ് ലഭിച്ചുവെങ്കിലും പതിവുകള്‍ക്കൊന്നും യാതോരു മാറ്റവുമില്ല. ഇതുവരെയെങ്ങനെയാണോ ജീവിച്ചത് അതു പോലെ തന്നെ ഇനിയും തുടരുമെന്ന നിലപാടിലാണ് താരമിപ്പോള്‍. സ്ഥായി ഭവവുമായാണ് അവാര്‍ഡിനു ശേഷവും വിനായകന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒാവര്‍ എക്സൈറ്റ്മെന്‍റോ അമിത സന്തോഷമോ അവാര്‍ഡിന്‍റെ തിളക്കമോ ഇതൊന്നും ആ നടനില്‍ കാണാനില്ലായിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ അകലം പാലിക്കാനുള്ള കാരണവും വിനായകന്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ നടന്ന പ്രസ്സ് മീറ്റിനിടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

മോഹന്‍ലാല്‍ വിളിച്ചിരുന്നു

അവാര്‍ഡ് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രിയും മോഹന്‍ലാലും വിളിച്ചിരുന്നു. അഭിനന്ദനം അറിയിച്ച് ഒരുപാട് പേര്‍ വിളിച്ചിരുന്നു. മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ഫോണില്‍ വിളിച്ചതിനെക്കുറിച്ച്

മോഹന്‍ലാലിന് എതിരാളിയാവുമോയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരമായ അദ്ദേഹം വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും വിനായകന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പിന്തുണയെക്കുറിച്ച്

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് തനിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നില്‍ മറ്റെന്തോ ഉണ്ട്. അത് വിപ്ലവമായി മാറരുത്. അവാര്‍ഡ് നേട്ടത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്.

മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാത്തതിന്‍റെ കാരണം

സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ല. ഞാന്‍ തന്നെ വിലയിരുത്തിയിട്ടാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല. ഞാനത് അറിഞ്ഞുവരുന്നതേ ഉള്ളൂ.

ഇനി കെട്ടിയാല്‍ അടി കിട്ടും

മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിനു ശേഷമുള്ള പ്രസ്സ് മീറ്റിനിടെ വിനായകനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ ഈ മറുപടി ലഭിച്ചത്. ഇനിയും കെട്ടിയാല്‍ ഭാര്യ തല്ലുമെന്നാണ് താരം പറഞ്ഞത്.

English summary
Vinayakan's response on Mohanlal's phone call.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam