»   » മറ്റാരോ താഴ്ത്തികെട്ടിയ ജാതിയില്‍ നിന്നും ലഭിച്ചത് വേറിട്ട അനുഭവമാണെന്ന് വിനായകന്‍!!!

മറ്റാരോ താഴ്ത്തികെട്ടിയ ജാതിയില്‍ നിന്നും ലഭിച്ചത് വേറിട്ട അനുഭവമാണെന്ന് വിനായകന്‍!!!

Posted By:
Subscribe to Filmibeat Malayalam

വിനായകനു മികച്ച നടനുള്ള സംസ്ഥാന പുരസ്തകാരം ലഭിച്ചതിന് ശേഷം ചര്‍ച്ച ചെയ്തില്‍ പ്രധാനം വിനായകന്റെ ജാതിയെക്കുറിച്ചായിരുന്നു. എന്നാല്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന് തെളിയിക്കാന്‍ വിനായകന് കഴിഞ്ഞിരുന്നു.

തന്റെ ജാതി ആരോക്കെയോ പറഞ്ഞ് താഴ്ത്തിയതാണെന്നും അതില്‍ നിന്നും കിട്ടിയത് വേറിട്ട അനുഭവമാണെന്നുമാണ് വിനായകന്റെ അഭിപ്രായം.

ജാതിയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടിട്ടില്ല

തനിക്ക് ജാതിയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടിട്ടുമില്ല. അതിന്റെ പേരില്‍ അവസരം കിട്ടിയിട്ടുമില്ലെന്നും വിനായകന്‍ പറയുന്നു.

ജാതിയുടെ പേരില്‍ നിന്നും ലഭിച്ചത് വേറിട്ട അനുഭവം

തന്റെ ജാതി ആരോക്കെയോ പറഞ്ഞ് തരം താഴ്ത്തിയതാണ്. എന്നാല്‍ ആ ജാതിയുടെ പേരില്‍ നിന്നും തനിക്ക് ലഭിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് വിനായകന്‍ പറയുന്നു.

പല മഹാന്മാരും ഉയര്‍ന്ന് വന്നത് ഈ ജാതിയില്‍ നിന്നും

പല മഹാന്മാരും ഉയര്‍ന്ന് വന്നത് ഇത്തരം സമുധായത്തില്‍ നിന്നുമാണെന്നാണ് വിനായകന്‍ പറയുന്നത്. അതൊന്നും കാണാതിരിക്കരുതെന്നും താരം പറയുന്നു.

ആരും പുറകോട്ട് നയിച്ചിട്ടില്ല

തന്നെയാരും പിന്നിലേക്ക് നയിച്ചിട്ടില്ല. ജാതി ഏതാണേലും മുന്നോട്ട് വരണമെന്നും നിറമോ, ജാതിയോ, മതമോ ഒന്നും അവിടെ തടസ്സം നില്‍ക്കാറില്ലെന്നും വിനായകന്‍ പറയുന്നു.

അത് വിപ്ലവമായി മാറ്റരുത്

ഈ വര്‍ഷത്തെ സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് വിനായകനായിരുന്നു. ഇത്തവണ വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കിയതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് വലിയതോതില്‍ ഉണ്ടായിരുന്നു. എ്ന്നാല്‍ അതിന് പിന്നില്‍ എന്തോ ഉണ്ടെന്നും അത് വിപ്ലവമായി മാറ്റരുതെന്നും വിനായകന്‍ പറഞ്ഞിരുന്നു.

English summary
"Mine is a caste that was tarnished by somebody else, the experience that i got from it was different," says Vinayakan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam