»   » വിനായകന്റെ ഗംഗ മുതല്‍ നയൻതാരയും കാവ്യ മാധവനും വരെ.. 2016നെ ഞെട്ടിച്ച സ്റ്റണ്ണിംഗ് പെര്‍ഫോമന്‍സുകള്‍!

വിനായകന്റെ ഗംഗ മുതല്‍ നയൻതാരയും കാവ്യ മാധവനും വരെ.. 2016നെ ഞെട്ടിച്ച സ്റ്റണ്ണിംഗ് പെര്‍ഫോമന്‍സുകള്‍!

Posted By: Kishor
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള സൂപ്പര്‍ താരങ്ങള്‍ ഏത് തരം വേഷങ്ങള്‍ ചെയ്താലും മലയാളികള്‍ അതിശയപ്പെടില്ല. ഏറിയാല്‍ ഒന്ന് അമ്പരന്നേക്കും, അത്രമാത്രം. എന്നാല്‍ മറ്റ് ചില താരങ്ങളുണ്ട്. താരങ്ങള്‍ എന്ന് കൂടി പറഞ്ഞുകൂട പലരെയും, ഓര്‍ക്കാപ്പുറത്ത് ഒരു കിക്കിടിലം വേഷം ചെയ്ത് കാഴ്ച്ചക്കാരെ ഞെട്ടിക്കും അവര്‍.

Read Also: കമ്മട്ടിപ്പാടം, കിസ്മത്ത്, ഗപ്പി, പുലിമുരുകന്‍... ഫേസ്ബുക്ക് പറയും 2016ലെ ടോപ് 10 മലയാളം സിനിമകൾ!!!

അത്തരത്തില്‍ ഒരുപാട് പെര്‍ഫോമന്‍സുകളാല്‍ സമ്പന്നമായിരുന്നു 2016. കമ്മട്ടിപ്പാടത്തില്‍ മണികണ്ഠന്‍ എന്ന പുതുക്കക്കാരന്റെ ബാലന്‍ ചേട്ടന്‍ മുതല്‍ ഒരുപാട് കഥാപാത്രങ്ങള്‍. ആദ്യപത്തില്‍ നിന്നും ബാലന്‍ ചേട്ടനെ വരെ മാറ്റിയിരുത്താന്‍ പോന്ന പ്രകടനങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞാലോ, അതിശയപ്പെടാതെ തരമില്ല. കാണൂ 2016 ലെ സ്്റ്റണ്ണിംഗ് പെര്‍ഫോമന്‍സുകള്‍!

വിനായകന്‍

കമ്മട്ടിപ്പാടത്തിലെ ഗംഗ. ബാലന്‍ ചേട്ടന്റെയും കൃഷ്ണന്റെയും ഗംഗ. വിനായകന്റെ കരിയറിലെ ബെസ്റ്റ് എന്ന് നിസംശയം വിളിക്കാവുന്ന റോളാണ് ഗംഗ.

ഷെയിന്‍ നിഗം

കിസ്മത്ത് എന്ന ലോ ബജറ്റ് ചിത്രത്തില്‍ സാധാരണമായ ഒരു എന്‍ട്രി. പക്ഷേ സിനിമാതാരം അബുവിന്റെ മകന്‍ ഷെയിന്‍ നിഗം കലക്കിക്കളഞ്ഞു. അസാധ്യമായ സ്‌ക്രീന്‍ പ്രസന്‍സുമായി ഷെയിന്‍ നിഗം കയ്യടി നേടി.

നയന്‍താര

പുതിയ നിയമത്തിലെ നായികാ വേഷം നയന്‍താരയുടെ അഭിനയ ജീവിതത്തിലെ ഒരു വെല്ലുവിളിയൊന്നുമായിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയെ വരെ കവച്ച് വെച്ച് പ്രേക്ഷകശ്രദ്ധ നേടാന്‍ നയന്‍താരയ്ക്ക് സാധിച്ചു

സുരാജ് വെഞ്ഞാറമൂട്

ആക്ഷന്‍ ഹീറോ ബിജുവില്‍ ഏതാനും സീനുകളില്‍ മാത്രമേ സുരാജ് ഉള്ളൂ. പക്ഷേ സാദാ കോമഡികള്‍ ചെയ്ത് നടക്കുന്ന സുരാജ് എന്ന നടന്‍ ഏവരെയും അമ്പരപ്പിച്ചു, കരയിപ്പിച്ചു ആ സീനുകളിലൂടെ.

ജഗദീഷ്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജഗദീഷിന് എന്തെങ്കിലും ചെയ്യാനുള്ള ഒരു വേഷം കിട്ടുന്നത്. ലീലയിലൂടെ. അത് ജഗദീഷ് അസാധ്യമായി അവതരിപ്പിക്കുകയും ചെയ്തു.

ധര്‍മജന്‍

ത്രൂ ഔട്ട് കോമഡി സിനിമയായ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ശ്രദ്ധ നേടിയത് ധര്‍മജനാണ്. ചിത്രം കണ്ട എല്ലാവരും കരുതിവെച്ചിട്ടുണ്ട് ധര്‍മജന് വേണ്ടി ഒരു കയ്യടി.

ചേതന്‍ലാല്‍

ടൊവിനോയുടെ പടമാണോ ഗപ്പി. ആണെന്ന് പറഞ്ഞാലും അല്ലെന്ന് പറഞ്ഞാലും ഗപ്പി ചേതന്‍ ലാലെന്ന് ഈ മിടുക്കന്റെ കൂടി സിനിമയാണ്.

കാവ്യ മാധവന്‍

ഏറെ നാളുകള്‍ക്ക് ശേഷമാണ് കാവ്യ മാധവന്‍ ദിലീപുമായി ഒരുമിക്കുന്നത്. പിന്നെയും എന്ന ചിത്രത്തിലെ ദേവി കാവ്യ മനോഹരമാക്കി.

രുദ്രാക്ഷ്

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം മുന്നോട്ട് പോകുന്നത് തന്നെ രുദ്രാക്ഷിന്റെ അയ്യപ്പദാസിനെ കേന്ദ്രീകരിച്ചാണ്. അയ്യപ്പദാസായി നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ് കലക്കന്‍ പ്രകടനം തന്നെ പുറത്തെടുത്തു.

അരുണ്‍ കുര്യന്‍

യുവാക്കളുടെ കഥ പറഞ്ഞ ആനന്ദത്തില്‍ ശ്രദ്ധേയനായത് യുവതാരം അരുണ്‍ കുമാറാണ്.

English summary
Vinayakan to Kavya Madhavan: See the stunning performance of 2016 in Malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam