»   » സിനിമയിലെ ആ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല, ഞാനും കുറേ അനുഭവിച്ചുവെന്ന് വിനായകന്‍

സിനിമയിലെ ആ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല, ഞാനും കുറേ അനുഭവിച്ചുവെന്ന് വിനായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ വര്‍ണ്ണ വിവേചനം ഇപ്പോഴും തുടരുന്നുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ വിനായകന്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപടിയില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍. സ്വയം വിലയിരുത്തിയത് കൊണ്ടാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാതിരുന്നതെന്നും താരം പറഞ്ഞു.

ക്യാമറയ്ക്ക മുന്നില്‍ അഭിനയിക്കാന്‍ പറയരുതെന്ന് പറഞ്ഞ വിനയകന്റെ ആദ്യ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവാര്‍ഡ് നേട്ടത്തിന്റെ ചിന്ത 10 മിനിട്ട് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. പിന്നീട് മനസ്സ് മാറ്റ് കാര്യങ്ങളിലേക്ക് പോയി. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് മലയാള സിനിമയില്‍ ഇപ്പോഴും തുടരുന്നുണ്ട്. നിരവധി തവണ താന്‍ ആ അവസ്ഥ അനുഭവിച്ചിട്ടുണ്ട്.

ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു

മലയാള സിനിമയില്‍ ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുന്നേ ഇക്കാര്യം തിരിച്ചറിഞ്ഞതാണ്. നിറത്തിന്‍റെ പേരിലുള്ള വിവേചനം സിനിമാ മേഖലയിലുമുണ്ടെന്നും മികച്ച നടന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പിന്തുണച്ചു

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് തനിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നില്‍ മറ്റെന്തോ ഉണ്ട്. അത് വിപ്ലവമായി മാറരുത്. അവാര്‍ഡ് നേട്ടത്തിന്റെ പ്രധാന്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്.

മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാതിരുന്നത്

സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ല. ഞാന്‍ തന്നെ വിലയിരുത്തിയിട്ടാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല. ഞാനത് അറിഞ്ഞുവരുന്നതേ ഉള്ളൂ.

ഇനി കെട്ടിയാല്‍ ഭാര്യ തല്ലും

മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയതിനു ശേഷമുള്ള പ്രസ്സ് മീറ്റിനിടെ വിനായകനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ ഈ മറുപടി ലഭിച്ചത്. ഇനിയും കെട്ടിയാല്‍ ഭാര്യ തല്ലുമെന്നാണ് താരം പറഞ്ഞത്.

സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കണം

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ തന്‍റെ നിലപാട് വ്യക്തമാക്കി വിനായകന്‍. പ്രണയത്തിന്‍റെ പ്രിലാണ് ലോക നിലനില്‍പ്പ്. പ്രണയമില്ലാതാക്കാനാണ് പലരും ശ്രമിക്കുന്നത്. പ്രണയത്തെ തല്ലിയോടിക്കാനാണ് പലരും ശ്രമിക്കുന്നത്. മറൈന്‍ ഡ്രൈവിലടക്കം കണ്ടത് ഇതാണൈന്നും വിനായകന്‍ പറഞ്ഞു.

English summary
The recent incident of moral policing perpetrated by Shiv Sena activists at Marine Drive in Kochi has been quite appalling. Every Malayali is deeply disturbed as to what makes them stoop to such a level. Actor Vinayakan recently voiced his strong opinion against this recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam