»   » ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ ആവര്‍ത്തിക്കുന്നു! അന്ന് ജയസൂര്യക്കുണ്ടായ അനുഭവം ഇക്കുറി സെന്തിലിന്

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ ആവര്‍ത്തിക്കുന്നു! അന്ന് ജയസൂര്യക്കുണ്ടായ അനുഭവം ഇക്കുറി സെന്തിലിന്

Posted By:
Subscribe to Filmibeat Malayalam

ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് വിനയന്‍. ഇടക്കാലം താര സംഘടനകളുടെ അപ്രഖ്യാപിത വിലക്കിലായിരുന്ന വിലക്ക് നീങ്ങിയ ശേഷം അമ്മയിലെ താരങ്ങള്‍ക്കൊപ്പം പുതിയ സിനിമ ചെയ്യുകയാണ്. വിനയന്‍ നായകനായി അവതരിപ്പിച്ച കലാഭവന്‍ മണിയുടെ ജീവിതമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരില്‍ വിനയന്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.

തളരാന്‍ മനസില്ലാതെ വില്ലന്‍ വാരാന്ത്യങ്ങളില്‍ കരുത്ത് നേടുന്നു! ഇനിയെങ്കിലും രക്ഷപെടുമോ?

മിനി സ്‌ക്രീനിലില്‍ ശ്രദ്ധേയനായ മിമിക്രി താരം സെന്തിലാണ് ചിത്രത്തില്‍ നായകനാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലേക്ക് ജയസൂര്യയെ വിളിച്ചപ്പോഴുണ്ടായ അനുഭവം സെന്തിലിനെ വിളിച്ചപ്പോഴും ഉണ്ടായെന്ന് വിനയന്‍ പറയുന്നു.

സെന്തില്‍ രാജാമണിയാകുന്നു

കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ നായക കഥാപാത്രത്തിന്റെ പേര് രാജാമണിയെന്നാണ്. സെന്തിലിനെ വിനിയന്‍ പരിചയപ്പെടുത്തുന്നതും രാജാമണി എന്ന പേരിലാണ്. സീരിയല്‍ കണ്ടിട്ട് വിനയന്റെ ഭാര്യയായിരുന്നു ആ കഥാപാത്രത്തിലേക്ക് സെന്തിലിനെ നിര്‍ദേശിച്ചത്.

മണിയോട് സാമ്യം വേണം

മണിയുടെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് അദ്ദേഹത്തോട് സാമ്യമുള്ള ഒരു മുഖമായിരുന്നു അന്വേഷിച്ചത്. മണി മിമിക്രിയിലൂടെ വന്ന ആളായതുകൊണ്ട് മിമിക്രി അറിയാവുന്ന ഒരാള്‍ വേണമായിരുന്നു. മെലിഞ്ഞ ശരീരവും ഇരുണ്ട നിറവും വേണമായിരുന്നു. അങ്ങനെയായിരുന്നു സെന്തിലിലേക്ക് എത്തിയത്.

സെന്തില്‍ അമേരിക്കയില്‍

സെന്തിലിന്റെ നമ്പര്‍ കണ്ടെത്തി വിനയന്‍ വിളിച്ചു. പരിപാടിക്ക് വേണ്ടി അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു സെന്തില്‍. താന്‍ വിളിച്ചതറിഞ്ഞ് സെന്തില്‍ തിരിച്ച് വിളിച്ചു. തനിക്ക് പറ്റിയ നല്ല വേഷം വല്ലതും ഉണ്ടോ സാറേ എന്നായിരുന്ന സെന്തിലിന്റെ ചോദ്യമെന്നും വിനയന്‍ പറയുന്നു.

ചെറിയ വേഷമല്ല നായകന്‍

ഏതെങ്കിലും ചെറിയ വേഷത്തിലേക്കല്ല, സെന്തിലിനെ നായകനാക്കിയാലോ എന്നാണ് ആലോചിക്കുന്നതെന്നാണ് വിനയന്‍ സെന്തിലിനോട് പറഞ്ഞത്. ഉടന്‍ സാറേ.., എന്നൊരു വിളിയാണ് അപ്പുറത്ത് നിന്ന് കേട്ടത്. അര്‍ദ്ധപ്രജ്ഞനായ സെന്തിലിന്റെ മുഖം തനിക്കാ വിൡയില്‍ കാണാമായിരുന്നെന്നും വിനയന്‍ പറയുന്നു.

ജയസൂര്യ വിളിച്ച അതേ വിളി

ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലേക്ക് നായകനായി ജയസൂര്യയെ വിളിച്ചപ്പോഴും സമാനമായി പ്രതികരണമായിരുന്നെന്നും വിനയന്‍ ഓര്‍മിക്കുന്നു. സിനിമയില്‍ ചാന്‍സ് അന്വേഷിച്ച് നടക്കുന്ന സമയമായിരുന്നു. താന്‍ വിളിച്ചപ്പോള്‍ എന്തെങ്കിലും ഡയലോഗ് ഉള്ള വേഷം ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു ജയസൂര്യക്ക്. എന്നാല്‍ നായകനാണെന്ന് അറിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ സാറേ എന്നൊരു വിളിയായിരുന്നു എന്നും വിനയന്‍ പറയുന്നു.

ഇടവേളയ്ക്ക് ശേഷം അമ്മയിലെ താരങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം വിനയന്‍ ചിത്രത്തില്‍ അമ്മയിലെ താരങ്ങള്‍ അഭിനയിക്കുകയാണ്. സലിം കുമാറാണ് കലാഭവന്‍ മണിയുടെ അച്ഛനായി അഭിനയിക്കുന്നത്. ജനാര്‍ദ്ദനന്‍, ധര്‍മജന്‍, രമേഷ് പിഷരടി, ശ്രീജിത്ത് രവി, പൊന്നമ്മ ബാബു, ജോജു ജോര്‍ജ്, ജോയ് മാത്യു, ഹണി റോസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മൂന്ന് നായികമാര്‍

മൂന്ന് പുതിയ നായികമാരാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയിലുള്ളത്. മാന്‍ഹോളിലൂടെ ശ്രദ്ധേയയായ രേണുവാണ് ചിത്രത്തിലെ ഒരു നായിക. ആല്‍ഫ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആറ് പാട്ടുകളാണുള്ളത്. മണിയുടെ രണ്ട് പാട്ടുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

English summary
Vinayan about how Senthil become the Hero in Chalakkudikkaran Changathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam