»   » വിനയന്റെ പുതിയ ചിത്രത്തിന് അമ്മയുടെ പച്ചക്കൊടി!!! താരങ്ങള്‍ ആരൊക്കെയാണെന്നല്ലേ???

വിനയന്റെ പുതിയ ചിത്രത്തിന് അമ്മയുടെ പച്ചക്കൊടി!!! താരങ്ങള്‍ ആരൊക്കെയാണെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താര സംഘടനയായ അമ്മയും സംവിധായകന്‍ വിനയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നടന്‍ ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിന്നായിരുന്നു മാക്ടയുടെ പിളര്‍പ്പും ഫെഫ്കയുടെ പിറവിയും സംഭവിക്കുന്നത്. അതിന് പിന്നാലെയായിരുന്നു വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അമ്മ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും. വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിലക്ക് നീക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇനി അമ്മ അംഗങ്ങള്‍ക്ക് വിനയന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്കില്ല. 

Vinayan

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ആ കത്തിന്റെ പരിഗണിച്ചായിരുന്നു തീരുമാനം. വിനയന്റെ പുതിയ ചിത്രത്തില്‍ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗണേഷ് കുമാറും സിദ്ധിഖും അഭിനയിക്കും. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിനയന്‍ ഒരുക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു, വിനയന്റെ പരാതിയിലായിരുന്നു നടപടി. ചലച്ചിത്ര പ്രവര്‍ത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയടക്കണം. അമ്മ നാല് ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി അടക്കേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61,000 രൂപയും നല്‍കണം. ഈ വിധി വന്നതിന് പിന്നാലെയായിരുന്നു വിലക്ക് പിന്‍വലിക്കാന്‍ അമ്മ തീരുമാനിച്ചത്.

English summary
Mollywood star association AMMA removed ban on Vinayan. And actors can work with him. Siddique aand Ganesh will be part of his new movie based on Kalabhavan Mani's life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam