»   » ലിറ്റില്‍ സൂപ്പര്‍മാന്‍; വിനയന്‍ വീണ്ടും ത്രീഡി

ലിറ്റില്‍ സൂപ്പര്‍മാന്‍; വിനയന്‍ വീണ്ടും ത്രീഡി

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ വിനയന്‍ വീണ്ടും ത്രീഡി ചിത്രവുമായി വരുന്നു. ഡ്രാക്കുള എന്ന ത്രിഡി ചിത്രത്തിന്റെ വിജയമാണ് വീണ്ടും ഒരു ത്രിഡി ചിത്രം കൂടി ഒരുക്കാന്‍ വിനയനെ പ്രേരിപ്പിക്കുന്നത്. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നാണ് വിനയന്റെ പുതിയ ത്രിഡി ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മലയാളത്തില്‍ അധികം ടെക്‌നീഷ്യന്‍മാരൊന്നും വിനയനൊപ്പം സഹകരിക്കാന്‍ സാധ്യയതയില്ലാത്തതുകൊണ്ടാണോ എന്നുറപ്പില്ല, ബോളിവുഡില്‍ നിന്നും രണ്ട് ടെക്‌നീഷ്യന്മാര്‍ ലിറ്റില്‍ സൂപ്പര്‍മാന്റെ ഭാഗമാകുന്നുണ്ട്. അവതാര്‍, ഹാരി പോര്‍ട്ടര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളില്‍ സഹകരിച്ചവരാണ് വിനയന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുന്നത്.

vinayan

ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ മുതല്‍ അത്ഭുതങ്ങള്‍ കാണിച്ചുതുടങ്ങിയ കുട്ടിയാണ് വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാനാകുന്നത്. പുതുമുഖ താരമായ ഡെന്നിയായിരിക്കും വിനയന് വേണ്ടി ലിറ്റില്‍ സൂപ്പര്‍മാനാകുന്നത്. കോമഡിയും പ്രണയവും ആക്ഷനും നിറഞ്ഞ സസ്‌പെന്‍സ് ത്രില്ലറായിരിക്കും ലിറ്റില്‍ സൂപ്പര്‍മാന്‍.

ബോലഇവുഡ് താരം ജാക്കി ഷിറോഫ്, തമിഴ് നടന്‍ നസീര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. എം ജയചന്ദ്രനായിരിക്കും സംഗീതം. അഫ്ഗാനിസ്ഥാന്‍, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കും.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. രണ്ട് കോടി രൂപയാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ ചെലവ് പ്രതീക്ഷിക്കുന്നത്.

English summary
Director Vinayan, after the success of Dracula 3D, is coming up with his next 3D film titled Little Superman. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam