»   »  മുതലക്കണ്ണീരൊഴുക്കിയത് തിലകനെ വിലക്കിയവര്‍

മുതലക്കണ്ണീരൊഴുക്കിയത് തിലകനെ വിലക്കിയവര്‍

Posted By:
Subscribe to Filmibeat Malayalam
Vinayan
താരസംഘടനയായ അമ്മയെ വിമര്‍ശിച്ചതിന് രണ്ട് വര്‍ഷത്തോളം വിലക്കേര്‍പ്പെടുത്തിയവരാണ് തിലകന്‍ മരിച്ചപ്പോള്‍ മുതലക്കണ്ണീരൊഴുക്കിയതെന്ന് സംവിധായന്‍ വിനയന്‍. എറണാകുളം പൗരാവലിയും കൊച്ചിന്‍ സരിഗമയും സംയുക്തമായി മഹാരാജാസ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തിലകന്‍ അനുസ്മരണത്തില്‍ പങ്കെടുക്കവയൊണ് വിനയന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

മലയാള സിനിമാപ്രവര്‍ത്തകരുടെ സംഘടനകള്‍ തിലകന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലെന്നത് അദ്ദേഹത്തോടുള്ള അവഗണനയുടെ തെളിവാണ്. തിലകന്റെ സാന്നിധ്യത്താല്‍ വിജയം വരിച്ച ന്യൂ ജനറേഷന്‍ സിനിമകളിലെ നടന്മാര്‍ പോലും അനുസ്മരണച്ചടങ്ങില്‍നിന്ന് വിട്ടുനിന്നത് വേദന പകരുന്ന കാര്യമാണ്.

കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യ ത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടും സാംസ്‌കാരിക വകുപ്പ് പോലും ഇടപെട്ടിരുന്നില്ലെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. ജെസി ഡാനിയേല്‍ അവാര്‍ഡുജേതാവ് ടി.ഇ. വാസുദേവന്‍ തിലകനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ഒരു നടന്റെ അന്നംമുടക്കുന്ന നടപടി ഒരു സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. ലോറന്‍സ് പറഞ്ഞു.

ഭരത് അവാര്‍ഡ് ലഭിച്ചിട്ടില്ലെങ്കിലും അതിനേക്കാളേറെ തിളക്കമുള്ള സ്ഥാനമാണ് തിലകന് ജനഹൃദയങ്ങളിലുള്ളതെന്നും അത് എന്നും നിലനില്‍ക്കുമെന്നും ലോറന്‍സ് പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയിരുന്ന കാലത്ത് തിലകന്‍ അഭിനയിച്ച അക്ഷരജ്വാല നാടക സമിതിയുടെ ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു. പി.ടി. എബ്രഹാം അധ്യക്ഷത വഹിച്ചു.

തോമസ് കണ്ടത്തില്‍ എപ്പിസ്‌കോപ്പ, മേയര്‍ ടോണി ചമ്മണി, സംവിധായകന്‍ ബൈജു കൊട്ടാരക്കര, നടന്‍ സുധി, കൊച്ചിന്‍ സരിഗമ ഡയറക്ടര്‍ ബേബി മാത്യു എന്നിവര്‍ സംസാരിച്ചു. മുഖ്യധാരാ നടന്മാരെയും സിനിമാ പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വിട്ടുനില്‍ക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു.

നേരത്തെ തിലകനെ വിലക്കിയ ചലച്ചിത്രപ്രവര്‍ത്തകരെ സംവിധായകന്‍ രഞ്ജിത്തും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിദ്വേഷം മനസില്‍ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നില്ല തിലകനെന്നു മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്നുമായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശനം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam