twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന് ഒരു പോരാളിയുടെ മനസ്സാണ്

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/news/vinayan-dracula-3d-success-next-movie-2-107695.html">Next »</a></li></ul>

    Dracula 2012
    ഒരു പോരാളിയുടെ മനസ്സാണ് സംവിധായകന്‍ വിനയന്. മലയാള സിനിമ ഒടടങ്കം അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചി'ും തോറ്റുകൊടുക്കാതെ പിടിച്ചു നില്‍ക്കുത് ഈ പോരാളിയുടെ മനസ്സുള്ളതുകൊണ്ടാണ്. അമ്മയും ഫെഫ്കയും വിലക്കിയിട്ടും അദ്ദേഹം ഡ്രാക്കുള എന്ന ചിത്രവുമായി തിയറ്ററിലെത്തി. ഇവിടുത്തെ സിനിമാ തമ്പുരാക്കന്‍മാരെ വെല്ലുവിളിച്ചുകൊണ്ടാണ് വിനയന്‍ ചിത്രം തിയറ്ററിലെത്തിയത്. സിനിമ കാണാന്‍ കൊള്ളാവുതല്ലെങ്കിലും ഒതുക്കാന്‍ ശ്രമിച്ചവരെ തകര്‍ത്തുമുന്നേറിയതുകൊണ്ടാണ് എല്ലാവരും വിനയനെ അംഗീകരിക്കുത്. മലയാള സിനിമയില്‍ ആരും അടുത്തിടെ കൊണ്ടുവരാന്‍ ശ്രമിക്കാത്ത ത്രീഡിയുമായി എത്തിയാണ് വിനയന്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

    വിനയന്‍ വായതുറന്നാല്‍ വിവാദമാണ്. വീണ്ടുമൊരു വിവാദത്തിന് വിനയന്‍ തുടക്കമിടുകയാണ്. ഇക്കുറി പ്രിയദര്‍ശനെതിരെയാണ് വിനയന്‍ പറയുന്നത്. തന്റെ പുതിയ ചിത്രത്തിന് മിക്‌സ് ചെയ്യാന്‍ പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ പോയതിന്റെ അനുഭവമാണ് വിനയന്‍ പറയുത്. ഈ പറയുന്നത് പ്രിയദര്‍ശനും അദ്ദേഹത്തിന്റെ കൂട്ടുകാരായ സൂപ്പര്‍താരങ്ങള്‍ക്കും ഇഷ്ടമാകില്ല എന്നുറപ്പാണ്.

    പ്രിയന്റെ സ്റ്റുഡിയോയിലെ സൗണ്ട് എന്‍ജിനീയര്‍ രാജകൃഷ്ണന്റെ കഴിവുകണ്ടാണ് വിനയന്‍ ഡ്രാക്കുളയുമായി അങ്ങോട്ടു പോകുന്നത്. പ്രസാദ് ലാബ് ഉള്‍പ്പെടെയുള്ളവര്‍ ചെയ്തുതരാമെന്നു പറഞ്ഞിട്ടും രാജകൃഷ്ണനിലുള്ള വിശ്വാസം കൊണ്ടാണ് അങ്ങോട്ടുപോയത്. പക്ഷേ മിക്‌സിങ് തുടങ്ങും മുന്‍പ് സ്റ്റുഡിയോയിലേക്ക് ഫോണ്‍. വിനയന്‍ ചിത്രം അവിടെ വച്ച് ചെയ്യരുതെന്ന്. സംഭവം വിനയന്‍ പ്രിയന്റെ ശ്രദ്ധയില്‍പ്പെടുത്തി.

    കലാകാരന്റെ സൃഷ്ടിയെ അങ്ങനെ വിലക്കാന്‍ പാടില്ലെന്നും അതിനെ താന്‍ അംഗീകരിക്കില്ലെന്നുമായിരുു വിനയനോട് പ്രിയന്‍ പറഞ്ഞത്. ഷൂട്ട് ചെയ്യുമ്പോള്‍ കേരളത്തിലെ സംഘടനകള്‍ എവിടെയായിരുന്നു. എന്തുതെയായാലും മിക്‌സ് ചെയ്യാമെന്നു പ്രിയന്‍ പറഞ്ഞു. എന്നാല്‍ രണ്ടുദിസവം കഴിഞ്ഞതോടെ പ്രിയന്‍ വിനയന്റെ ഫോണ്‍ എടുക്കാതെയായി.

    സൂപ്പര്‍താരങ്ങളുടെ സ്വാധീനമായിരുന്നു അതിനു പിന്നിലെന്നു വിനയനുമനസ്സിലായി. എന്നാല്‍ തോല്‍ക്കാന്‍ വിനയന്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം ഡ്രാക്കുളയുമായി നേരെ പോയത് എആര്‍ റഹ്മാന്റെ സ്റ്റുഡിയോയിലേക്ക്. വളരെമനോഹരമായി ചിത്രം മിക്‌സ് ചെയ്തു. പോരാത്തതിന് 50,000 രൂപ കുറച്ചും കൊടുത്തു. അങ്ങനെയൊന്നും തോറ്റുകൊടുക്കുവനല്ല ഈ ചന്തുവൈന്ന് വിനയന്‍ പ്രിയനെയും അദ്ദേഹത്തെ കീശയിലാക്കിയ സൂപ്പര്‍താരങ്ങളെയും ബോധ്യപ്പെടുത്തി. ഇപ്പോള്‍ ചിത്രത്തിന്റെ കളക്ഷന് നോക്കിയാല്‍ എല്ലാവര്‍ക്കും മനസ്സിലാകും ആരാണു വിനയനെന്ന്? കൊല്ലാം പക്ഷേ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നാണല്ലോ കേരളത്തിലെ പുതിയ സമരമന്ത്രം.

    അടുത്ത പേജില്‍

    അടുത്തത് ലിറ്റില്‍ സൂപ്പര്‍മാന്‍അടുത്തത് ലിറ്റില്‍ സൂപ്പര്‍മാന്‍

    <ul id="pagination-digg"><li class="next"><a href="/news/vinayan-dracula-3d-success-next-movie-2-107695.html">Next »</a></li></ul>

    English summary
    Director Vinayan is not looking back. He will soon start the shoot of his next titled as 'Little Superman' 3D.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X