»   » 'ചാലക്കുടിക്കാരന്‍ ചങ്ങാതി' ക്ക് തടസ്സവുമായി പ്രമുഖ സംവിധായകന്‍! വെളിപ്പെടുത്തലുമായി വിനയന്‍!

'ചാലക്കുടിക്കാരന്‍ ചങ്ങാതി' ക്ക് തടസ്സവുമായി പ്രമുഖ സംവിധായകന്‍! വെളിപ്പെടുത്തലുമായി വിനയന്‍!

Posted By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ ജീവിതകഥ അടിസ്ഥാനമാക്കി സിനിമ ഒരുക്കുമെന്ന് വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങില്‍ നിരവധി സിനിമാപ്രവര്‍ത്തകരും പങ്കെടുതത്തിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശെന്തിലാണ് ചിത്രത്തിലെ നായകന്‍.

നെഗറ്റീവ് പ്രതികരണത്തെ വില്ലന്‍ അതിജീവിച്ചു..ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമ!

മദ്യപിച്ച് മദോന്‍മത്തനായി അയാള്‍ റൂമിലേക്ക് വന്നു.. ശാരീരിക സുഖമായിരുന്നു ലക്ഷ്യമിട്ടത്!

ഗ്ലാമറസ് സീനുകളും പുകവലിക്കുന്ന രംഗവും.. അറിയാതെ പറ്റിപ്പോയതാണെന്ന് അതുല്യ രവി

ചിത്രത്തിന്‍രെ പൂജയ്ക്കിടെ മല്ലിക സുകുമാരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് വിനയനെന്ന് അവര്‍ പ്രസംഗത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിനയന് വിലക്ക് നില നില്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് പൃഥ്വിരാജിെക്കൊണ്ട് മാപ്പ് പറയിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. വിനയനെ വിലക്കിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസും പറഞ്ഞിരുന്നു. പൂജാ ചടങ്ങിനിടയിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രസംഗം കേട്ടപ്പോള്‍ സന്തോഷം തോന്നി

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജയ്ക്കിടയില്‍ മല്ലിക സുകുമാരനും ഫെഫ്ക ഭാരവാഹിയും സംവിധായകനുമായ ജോസ് തോസും പ്രസംഗിച്ചത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്ന വിനയന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

ജോസ് തോമസ്സിന്റെ പ്രസംഗം കേട്ടപ്പോള്‍

ജോസ് തോമസിന്‍രെ പ്രസംഗം കേട്ടപ്പോള്‍ വേദന തോന്നിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും സിനിമയിലെ പ്രമുഖരും ചേര്‍ന്ന് സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് പരിപാടിക്കിടയില്‍ ജോസ് തോമസ് വെളിപ്പെടുത്തിയിരുന്നു.

സംവിധായകരോട് പശ്ചാത്താപം

ഇത്തരത്തില്‍ ഒരു തെറ്റും ചെയ്യാത്തൊരാളെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുനിന്നതിന് പശ്ചാത്താപമുണ്ടെന്നും ജോസ് തോമസ് വ്യകതമാക്കിയിരുന്നു. കമല്‍, സിദ്ദിഖ്, സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപമാണ് ഇപ്പോള്‍ തോന്നുന്നതെന്നും വിനയന്‍ പറയുന്നു.

കോടതി വിധിയേക്കാള്‍ സന്തോഷം

കോമ്പറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്‍കി അനുകൂല വിധി സ്വന്തമാക്കിയതിനെക്കാളും സന്തോഷമാണ് ജോസ് തോമസിന്റെ തുറന്നുപറച്ചിലിലൂടെ ലഭിച്ചതെന്നും സംവിധായകന്‍ പറയുന്നു. സംവിധായകര്‍ക്ക് ജോസ് തോമസിന്റെ വാക്ക് കേള്‍ക്കുന്നത് നല്ലതാണ്.

ഉണ്ണിക്കൃഷ്ണന്റെ ശ്രമം

ചാലക്കുടിക്കാരന്‍ ചങ്ങാതിയെ തടസ്സപ്പെടുത്തുന്നതിനായി ഉണ്ണിക്കൃഷണന്‍ ശ്രമിക്കുന്നുണ്ടെന്നും വിനയന്‍ ആരോപിക്കുന്നു. ടെക്‌നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം. ഇതേവരെ ഇങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായില്ലേയെന്നും വിനയന്‍ ചോദിക്കുന്നു.

English summary
Vinayan facebook post about Chalakudikkaran Changathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam