twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആകാശഗംഗ തമിഴിലേക്ക്, ലക്ഷ്മി മേനോന്‍ യക്ഷിയാകുന്നു

    By Aswathi
    |

    'പുതുമഴയായി വന്നു നീ...പുളകം കൊണ്ട് പൊതിഞ്ഞു നീ....' ഇപ്പോഴും മലയാളികള്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ പിന്നില്‍ യക്ഷിയുണ്ടോ എന്ന് ഭയക്കും. 1999 ല്‍ വിനയന്‍ സംവിധായനം ചെയ്ത് പുറത്തിറങ്ങിയ 'ആകാശഗംഗ' എന്ന ചിത്രം അത്രയേറെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു.

    അങ്ങനെ ഒരു സിനിമ കൂടെ റീമേക്കുമായി വാളയാര്‍ ചെക്‌പോസ്റ്റ് കടക്കുന്നു. ആകാശഗംഗ എന്ന ചിത്രം വിനയന്‍ തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ലക്ഷ്മി മേനോനാണത്രെ തമിഴില്‍ യക്ഷിയായി എത്തുന്നത്.

    Lakshmi Menon

    മരിച്ചുപോയ നടി മയൂരിയാണ് മലയാളത്തില്‍ യക്ഷിയായി എത്തിയത്. മുകേഷ് ദിവ്യ ഉണ്ണി, മധുപാല്‍ തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തി. തമിഴ് റീമേക്കിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല.

    വിനയന്റെ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമയിലെത്തിയത്. പിന്നീട് തമിഴിലേക്ക് പോയ ലക്ഷ്മിയ്ക്ക് ഭാഗ്യം തെളിഞ്ഞത് അവിടെയാണ്. മലയാളത്തില്‍ 'അവതാര'ത്തുലൂടെ തിരിച്ചുവന്നെങ്കിലും ക്ലിക്കായില്ല. ഇപ്പോള്‍ തമിഴില്‍ മിന്നിക്കയറുകയാണ് താരം

    English summary
    Director Vinayan who relishes the challenge of charting a course of his own,is all set to make an impact in Tamil with a remake of his 1999 superhit horror movie 'Aakashaganga'. Lakshmi Menon who is an upcoming star in Tamil will do the lead role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X