»   »  ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡിയുമായി വിനയന്‍

ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡിയുമായി വിനയന്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്ത ശൈലിയുമായി വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കുന്ന സംവിധായകനാണ് വിനയന്‍. പലതരത്തിലുള്ള വിവാദങ്ങളില്‍ പലപ്പോഴും വിനയന്‍ താരമായി മാറാറുണ്ട്. പക്ഷേ ഇതൊന്നും കൃത്യമായ ഇടവേളകളില്‍ സിനിമകള്‍ ഒരുക്കുന്നതില്‍ നിന്നും വിനയനെ പിന്നോട്ട് വലിക്കാറില്ല.

അത്ഭുതദീപ്, അതിശയന്‍, ഡ്രാക്കുള തുടങ്ങിയ പ്രത്യേകതള്‍ ഏറെയുള്ള ചിത്രങ്ങളെടുത്ത് കാണികളെ അതിശയിപ്പിച്ചിട്ടുള്ള വിനയന്‍ വീണ്ടുമൊരു ഫാന്റസി ചിത്രമൊരുക്കാന്‍ പോവുകയാണ്. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ത്രിഡി ആയിട്ടായിരിക്കും ചിത്രം സംവിധാനം ചെയ്യുക.

Little Superman

സാധാരണയായി എല്ലാവര്‍ക്കും പരിചിതനായ സൂപ്പര്‍മാന്‍ എന്ന കഥാപാത്രമായിരിക്കില്ല വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാനിലുള്ളത്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു ചിത്രമായിരിക്കുമിത്. സൂപ്പര്‍ ശക്തികളുള്ള ഒരു കുട്ടിയുടെയും അവന്റെ കൂട്ടുകാരനായ ഒരു നായയുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഗര്‍ഭകാലത്തുതന്നെ കുട്ടിയ്ക്ക് അമാനുഷിക ശക്തികള്‍ ലഭിയ്ക്കുകയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെയുള്ള പ്രതികാരം തീര്‍ക്കാനാണ് കുട്ടി തന്റെ അമാനുഷിക ശക്തി ഉപയോഗപ്പെടുത്തുന്നത്- വിനയന്‍ വിശദീകരിക്കുന്നു.

ഫാന്റസിയ്‌ക്കൊപ്പം ഏറെ സമകാലിക യാഥാര്‍ത്ഥ്യങ്ങളും ചിത്രത്തില്‍ താന്‍ കോര്‍ത്തിണക്കുന്നുണ്ടെന്ന് വിനയന്‍ പറയുന്നു. ഒടുവില്‍ സംവിധാനം ചെയ്ത ഡ്രാക്കുള ത്രിഡിയ്ക്ക് ലഭിച്ച സ്വീകരണമാണ് പുതിയ ചിത്രവും ത്രിഡി സാങ്കേതിക വിദ്യയിലൊരുക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നാണ് വിനയന്‍ പറയുന്നത്. സൂപ്പര്‍മാന് വേണ്ടി വിനയന്‍ ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധന്‍മാരെയാണ് കൊണ്ടുവരുന്നത്.

ഡെനി യെന്ന പുതുമുഖ ബാലതാരമാണ് ചിത്രത്തില്‍ അമാനുഷിക കഴിവുകളുള്ള കുട്ടിയായി അഭിനയിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫ്, മധു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

English summary
Director Vinayan, who has always chosen to tread the path less travelled in Mollywood, is all set to direct a 3D fantasy movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam