»   » ഡ്രാക്കുളയ്ക്ക് കേരളത്തിലെന്ത് കാര്യം?

ഡ്രാക്കുളയ്ക്ക് കേരളത്തിലെന്ത് കാര്യം?

Posted By:
Subscribe to Filmibeat Malayalam
Dracula 2012
കാര്‍പ്പാത്തിയന്‍ മലനിരകളില്‍ ചോരകുടിച്ചുല്ലസിച്ചു നടന്നിരുന്ന ഡ്രാക്കുള പ്രഭുവിന് കേരളത്തിലെന്ത് കാര്യം? ഇതിനുത്തരമറിയണമെങ്കില്‍ വിനയന്റെ ഡ്രാക്കുള 2012 കാണുക തന്നെ വേണം. ബ്രാം സ്റ്റോക്കറുടെ ഒറിജിനല്‍ ഡ്രാക്കുളയെ തന്നെയാണ് കേരളക്കരയില്‍ ഭീതി വിതയ്ക്കാന്‍ വിനയന്‍ ഇറക്കി വിടുന്നത്.

ഹൊറര്‍ ത്രീഡി ചിത്രമായ ഡ്രാക്കുള 2012 റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓഫീഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞദിവസമാണ് യൂട്യൂബിലെത്തിയത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് പതിപ്പുകളിലായി ഒരുങ്ങുന്ന ചിത്രം റൊമാനിയായിലും ഷൂട്ട് ചെയ്തിരുന്നു.


ആലപ്പുഴയില്‍ നിന്ന് റൊമാനിയയില്‍ എത്തുന്ന റോയ്-ലൂയീസ് ദമ്പതികള്‍ ഡ്രാക്കുള കോട്ടയില്‍ വച്ച് അപകടത്തില്‍പ്പെടുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. പിന്നീട് കേരളത്തിലെത്തുന്ന ഡ്രാക്കുള ഇവിടെയും ഭീതി വിതയ്ക്കുന്നു. ഇരുട്ടിന്റെ രാജാവിനെ തളയ്ക്കാനുള്ള ശ്രമങ്ങളും ഇതോടെ ആരംഭിയ്ക്കുകയാണ്.

മലയാളത്തില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന സുധീര്‍ ആണ് ഡ്രാക്കുളയുടെ വേഷത്തില്‍ എത്തുന്നത്..നായക കഥാപാത്രമായി ആര്യന്‍ എന്ന പുതുമുഖവും എത്തുന്നു.തിലകന്‍,നാസ്സര്‍,പ്രഭു,കൃഷ്ണ,തുടങ്ങി പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു ണ്ട്. പത്ത് കോടിയോളം രൂപ മുടക്കി ആകാശ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹോളിവുഡ് ടെക്‌നീഷ്യന്മാരുടേയും പ്രശസ്തരായ ഇന്ത്യയിലെ ടെക്‌നീഷ്യന്മാരുടെയും സഹകരണത്തോടെയാണ് ത്രീഡി ചിത്രം വിനയന്‍ ഒരുക്കിയിരിക്കുന്നത്.

ഡ്രാക്കുള 2012ന്റെ ഷൂട്ടിങിനിടെ ഡ്രാക്കുളയായി അഭിനയിക്കുന്ന സുധീര്‍ ജീവിതത്തിലും വില്ലന്‍ സ്വഭാവം കാണിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായികയായ പ്രിയയെ നടന്‍ സുധീര്‍ നടുറോഡില്‍ വച്ച് മര്‍ദ്ദിയ്ക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥ നിരസിച്ചതില്‍ രോഷം പൂണ്ടായിരുന്നു ഡ്രാക്കുള തനിനിറം പുറത്തുകാട്ടിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam