For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ സംഘടനയ്ക്കുള്ളില്‍ നടക്കുന്നത് ഇതൊക്കെയാണ്; കുറ്റവും കുറവുമുണ്ട്, തുടക്കം മുതലുള്ള മെമ്പറാണെന്ന് വിന്ദുജ

  |

  താരങ്ങളുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ നിലകൊള്ളുന്ന ഏറ്റവും വലിയ സംഘടനയാണ് അമ്മ. സംഘടനയുടെ നേതൃത്വത്തിന് എതിരെയും ചില താരങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ സംഘടനയ്ക്ക് അകത്ത് നടക്കുന്നതെന്താണെന്ന് തുറന്ന് പറയുകയാണ് നടി വിന്ദുജ മേനോന്‍.

  അമ്മയുടെ തുടക്കം മുതലേ ഉള്ള മെമ്പര്‍മാരില്‍ ഒരാളാണ് താനെന്ന് പറഞ്ഞ വിന്ദുജ അതിനുള്ളില്‍ കുറ്റവും കുറവുകളും ഉണ്ടെന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് പരിഹരിക്കേണ്ട മാര്‍ഗം എങ്ങനെയാണെന്നും സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വിശദമാക്കുന്നു.

  Also Read: രണ്ടാമതും വിവാഹം കഴിക്കുന്നത് റിസ്‌കാണ്; ദേവേട്ടനുമായിട്ടുള്ള രണ്ട് വര്‍ഷത്തെ ബന്ധത്തെ കുറിച്ച് നടി യമുന

  ഞാനൊരു കലാകാരിയായി എങ്ങനെ ഡവലപ് ചെയ്യാമെന്ന് ഞാന്‍ ചിന്തിച്ച് തുടങ്ങിയിടത്ത് നിന്നാണ് എന്റെ വിജയം ഉണ്ടാവുന്നത്. അത് തന്നെയാണ് ഒരു അസോസിയേഷന് പിന്നിലും. പല സാഹചര്യത്തില്‍ പല രീതിയില്‍ വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയുള്ള കുറേ വ്യക്തികള്‍ കൂടുന്ന സംഘടനയാണ് അമ്മ.

  അവിടെ വേറിട്ട അഭിപ്രായം വരുമെന്നത് സഹജമായ കാര്യമാണ്. പത്ത് പേര് എക്‌സിക്യൂട്ടീവായി ഉണ്ടെങ്കില്‍ അതില്‍ അഞ്ച് പേര്‍ പുരുഷന്മാരും അഞ്ച് പേര്‍ സ്ത്രീകളുമാവണമെന്നാണ് എന്റെ അഭിപ്രായം.

  Also Read: കല്യാണം കഴിച്ചാല്‍ ശരിയാവില്ലെന്ന് ചിന്തിച്ചതാണ്; സനലുമായി പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റി സരയു മോഹന്‍

  എനിക്കൊരു പ്രശ്‌നം വന്നാല്‍ സ്ത്രീകളോട് പറയുന്നത് പോലെ പുരുഷന്മാരോട് പറയാന്‍ സാധിച്ചെന്ന് വരില്ല. അവിടൊരു മടി വന്നേക്കും. എനിക്കിങ്ങനൊരു പ്രശ്‌നമുണ്ടെന്ന് ക്ലിയറായിട്ട് പറയാന്‍ പറ്റിയെന്ന് വരില്ല.

  നമ്മള്‍ ഇരിക്കുന്ന ഇടം സേഫ് ആക്കി എടുക്കുക എന്നത് ഒരു പെര്‍ഫോമര്‍ കൂടിയായ എന്റെ ആവശ്യമാണ്. അത് വേറൊരാള്‍ക്ക് മനസിലാവണമെന്നില്ല. അത് മനസിലാക്കണമെങ്കില്‍ സമാനമായി ചിന്തിക്കുന്ന ആരെങ്കിലും വേണമെന്ന് പറയുന്നത്.

  അതുകൊണ്ടാണ് സംഘടനയുടെ നേതൃത്വത്തിലേക്ക് കുറച്ചൂടി സ്ത്രീകള്‍ വേണമെന്ന് പറയുന്നത്. അത് തികച്ചും മൂല്യമുള്ള കാര്യമാണ്. പക്ഷേ അത് സംഘടനയുടെ പുറത്ത് നിന്നിട്ടല്ല, അകത്ത് നിന്നിട്ട് വേണം പറയാന്‍.

  പലരും പല തട്ടില്‍ നിന്ന് ചിന്തിക്കുന്നവരാണ്. അവിടെ എനിക്ക് സീറ്റ് കിട്ടിയില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എനിക്കങ്ങനൊരു സീറ്റ് വേണമെന്നില്ല. കാരണം അതെന്റെ തറവാടാണ്. അങ്ങോട്ടാണ് ഞാന്‍ പോകുന്നത്.

  നമുക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ലാരിറ്റിയോടെ പറയണം. ചര്‍ച്ചകള്‍ അങ്ങനെയാണ്. അത് എപ്പോഴും ക്ലിയറായി വരണമെന്നില്ല. അത്രയും സിംപിളായിട്ടാണ് ഞാനതിനെ കാണുന്നത്. എന്റെ അഭിപ്രായമല്ലാതെ മറ്റൊരാള്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഞാനെന്റെ അഭിപ്രായത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.

  സംഘടനയായത് കൊണ്ട് തന്നെ പൊതു അഭിപ്രായത്തിലേക്കേ വരികയുള്ളു. സിനിമാക്കാരുടെ സംഘടന കൂടിയായതിനാല്‍ ഇത് വലിയ പബ്ലിസിറ്റിയോടെയാവും പുറത്തേക്ക് വരികയെന്നും വിന്ദുജ പറയുന്നു.

  ഞാന്‍ അമ്മയിലെ ഒരംഗമാണ്. എനിക്കത് കുടുംബം പോലെയാണ്. അതുണ്ടാക്കിയ കാലം തൊട്ടെ ഞാനതിനൊപ്പമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് അമ്മ തന്നെയാണ്. അതിന്റെ പ്രധാന്യമെന്താണെന്ന് തുടക്കം മുതലെ മനസിലാക്കിയിട്ടുണ്ട്. കുറ്റവും കുറവും ഉണ്ട്. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അത് നമുക്ക് ശരിയാക്കി എടുക്കാവുന്നതേയുള്ളു. അമ്മയില്‍ ജോയിന്‍ ചെയ്ത ആദ്യ പത്തോ പതിനൊന്നാമത്തെയോ ആളാണ് ഞന്‍.

  25 കൊല്ലം ഒരു സംഘടനയ്ക്ക് നിലനില്‍ക്കാമെങ്കില്‍ അത് ഇനിയും നില്‍ക്കും. പ്രഗല്‍ഭരായിട്ടുള്ള ആളുകളാണ് അതിനെ നയിച്ചിട്ടുള്ളതും. ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട്. ഇപ്പോഴും അതിലെ കുറ്റവും കുറവുകളും ശരിയാക്കാന്‍ നോക്കണമെങ്കില്‍ അതിനകത്ത് നിന്നിട്ട് തന്നെ വേണമെന്നാണ് തന്റെ അഭിപ്രായമന്നും വിന്ദുജ കൂട്ടിച്ചേര്‍ത്തു.

  English summary
  Vinduja Menon Opens Up Her Opinion About Issues Of AMMA Association Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X