»   » അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്, വിനീത് കുമാര്‍ ഫഹദ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്, വിനീത് കുമാര്‍ ഫഹദ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുള്ള യുവാക്കളാണ് ഇപ്പോള്‍ മലയാള സിനിമയിലുള്ളത്. സംവിധാന മോഹവുമായി സിനിമയിലെത്തിയ പലരും പില്‍ക്കാലത്ത് സൂപ്പര്‍സ്റ്റാറുകളായി മാറിയ കഥകള്‍ എത്രയോ തവണ കേട്ടിരിക്കുന്നു.

ബാലതാരമായാണ് വിനീത് കുമാര്‍ സിനിമയിലെത്തിയത്. അതും എംടി ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍ വീരഗാഥയിലൂടെ. പൂച്ചക്കണ്ണുള്ള യുവാവ് വളര്‍ന്ന് നായകനായി വെള്ളിത്തിരയിലെത്തിയതിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു.

എന്നാല്‍ തന്റെ ഉള്ളിലെ സംവിധാന മോഹം ഈ ചെറുപ്പക്കാരന്‍ പുറത്തെടുത്തത് ഈയ്യിടെയാണ്.
ഫഹദ് ഫാസിലിനെ നായകനാക്കി 2015 ലാണ് വിനീത് കുമാര്‍ അയാള്‍ ഞാനല്ല എന്ന ചിത്രം സംവിധാനം ചെയ്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്.

അഭിനേതാവായ സംവിധായകന്‍

അഭിനേതാവായാണ് വിനീത് കുമാര്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പുതിയ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് വിനീത് കുമാര്‍ ഇപ്പോള്‍ ജൂലൈയ്ക്ക് ശേഷമേ പുതിയ സിനിമയിലേക്ക് കടക്കൂയെന്ന് വിനീത് കുമാര്‍ പറഞ്ഞു.

താരനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടില്ല

ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിനീത് പറഞ്ഞു.

വികെപി ചിത്രത്തില്‍ ജേണലിസ്റ്റായി വിനീത് കുമാര്‍

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുളിലാണ് വിനീത് കുമാര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ജേണലിസ്റ്റായാണ് താരം എത്തുന്നത്.

പ്രമുഖതാരങ്ങള്‍ ഒരുമിക്കുന്നു

വിജയ് ബാബു, പാര്‍വതി നമ്പ്യാര്‍, ജോമോള്‍, സന്ധ്യാ രാജു തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമാണ് കെയര്‍ഫുളില്‍ വിനീത് അഭിനയിക്കുന്നത്.

English summary
Director-actor Vineeth Kumar, who made his directorial debut through the film Ayal Njanalla, starring Fahadh Faasil in 2015, is gearing up to team up with the actor yet again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X