»   » വിനീത് കുമാര്‍ രണ്ടാം വരവിന്

വിനീത് കുമാര്‍ രണ്ടാം വരവിന്

By Lakshmi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചാരക്കണ്ണുകളുള്ള സുന്ദരയുവാവ് വിനീത് കുമാറിന്റെ ഇഷ്ടപ്പെടാത്തവരില്ല. നൃത്തരംഗത്തുനിന്നെത്തി വളരെ ചെറുപ്പത്തില്‍ത്തന്നെ മലയാളസിനിമയുടെ ഭാഗമായ വിനീത് കുമാറിന് പലപ്പോഴായി ഒരുപാട് മികച്ച വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ തനിയ്ക്കുശേഷം വന്നവര്‍ പലരും ലൈംലൈറ്റില്‍ എത്തിയിട്ടും വിനീതിന് അത്തരത്തില്‍ ഉയരാന്‍ കഴിഞ്ഞിട്ടില്ല. മികച്ച ബാലനടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള താരമാണ് വിനീത്.

  സിനിമ വിനീതിനോട് താല്‍പര്യം കാണിക്കാത്തതാണോ, വിനീതിന് സിനിമയോട് അധികം താല്‍പര്യമില്ലാത്തതാണോ ഇതിന് കാരണമെന്ന് താരം തന്നെയാണ് പറയേണ്ടത്. എന്തായാലും ഇടക്ക് മികച്ച ചില കഥാപാത്രങ്ങളുമായി വന്നുപോകുന്ന വിനീത് നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ്. സ്‌റ്റേജ് പ്രോഗ്രാമുകളും റിഹേഴ്‌സലുമെല്ലാമായി താന്‍ സജീവമാണെന്നാണ് വിനീത് പറയുന്നത്.

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് വീണ്ടും സിനിമയിലേയ്‌ക്കെത്തുകയാണ്. കെജി അനില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വേഗം എന്ന ചിത്രത്തിലാണ് വിനീത് അഭിനയിക്കുന്നത്. ഇന്നത്തെ യുവതയുടെ കഥയാണ് ചിത്രം പറയുന്നത്.

  ചിത്രത്തില്‍ വിനീതിനൊപ്പം പ്രതാപ് പോത്തന്‍, ഷമ്മി തിലകന്‍, സുനില്‍ സുഗത, ലിയോണ ലിഷോയ് തുടങ്ഹിയ താരങ്ങളെല്ലാം അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ദശരഥമെന്ന ചിത്രത്തിലൂടെയാണ് വിനീത് കുമാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ബാലതാരമായി എത്തിയ വിനീത് മികച്ച പ്രകടനമായിരുന്നു നടത്തിയത്.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  1989ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കുട്ടിക്കാലമാണ് വിനീത് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയവും വിനീതിന് ഏറെ പ്രശംസകള്‍നേടിക്കൊടുത്തു.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു ഭരതം, സംഗീതസാന്ദ്രമായ ഈ ചിത്രത്തില്‍ നെടുമുടി വേണും അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായിട്ടാണ് വിനീത് അഭിനയിച്ചത്. ഭരത്തിലെ വിനീതിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  2000ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം ദേവദൂതനിലെ കഥാപാത്രം വിനീതിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ സഹനായകനായിട്ടായരുന്നു വിനീത് എത്തിയത്. ഒരു ഗാനരംഗവും ഏതാനും സീനുകളും മാത്രമേയുള്ളുവെങ്കിലും വിനീതിന്റെ കഥാപാത്രത്തിന്റെ സാന്നിധ്യ ചിത്രത്തിലൂടനീളമുണ്ടായിരുന്നു.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  2004ല്‍ പുറത്തിറങ്ങിയ സേതുരാമയ്യര്‍ സിബിഐ എന്ന മമ്മൂട്ടി ചിത്രത്തിലും വിനീത് മികച്ചൊരു കഥാപാത്രത്തെ അവതിരിപ്പിച്ചു.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  2010ല്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൂഫി പറഞ്ഞ കഥയെന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് വിനീത് നടത്തിയത്.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  ഒരു യാത്രയില്‍ എന്ന പുത്തന്‍ ആന്തോളജിക്കായി പ്രിയനന്ദന്‍ ഒരുക്കുന്ന മരിച്ചവരുടെ കടല്‍ എന്ന ചെറു ചിത്രത്തില്‍ ഉലഹന്നാന്‍ എന്ന കഥാപാത്രമായി വീണ്ടുമെത്തുന്നുണ്ട് വിനീത്. യുവാവായും വൃദ്ധനായും ഈ ചിത്രത്തില്‍ വിനീത് അഭിനയിക്കുന്നു. തന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കുമിതെന്നാണ് വിനീത് പറയുന്നത്. രമ്യ നമ്പീസനാണ് ചിത്രത്തില്‍ നായിക.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  പുതിയ ചിത്രമായ വേഗത്തിലെ കഥാപാത്രം ഇന്നത്തെ യുവാക്കളുടെ പ്രതിനിധിയാണ്. സിദ്ധു എന്നാണ് കഥാപാത്രത്തിന്റെ പേര്.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  സിനിമയില്‍ ഇപ്പോഴും തനിയ്ക്ക് മികച്ചൊരു മേല്‍വിലാസമില്ലാത്തതിന് കാരണം തന്റെ ഭാഗ്യദോഷമായിരിക്കാമെന്നാണ് വിനീത് പറയുന്നത്. ഒപ്പം ഈയിടെയായി ചില മികച്ച തിരക്കഥകള്‍ തന്നെത്തേടി എത്തുന്നുണ്ടെന്നും വിനീത് പറയുന്നു. ഇത് തന്നെ സംബന്ധിച്ച് സിനിമയില്‍ ഒരു പക്ഷേ രണ്ടാം വരവായിരിക്കുമെന്നാണ് വിനീത് പറയുന്നത്.

  വിനീത് കുമാര്‍ രണ്ടാം വരവിന്

  നൃത്തത്തിനൊപ്പം തന്നെ ഒരു പരസ്യക്കമ്പനിയും നടത്തുന്നുണ്ട് വനീത്. വിനീത് കുമാര്‍ പ്രൊഡക്ഷന്‍സ് എന്നാണ് പരസ്യ കമ്പനിയുടെ പേര്. വിനീത് തന്നെയാണ് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

  English summary
  Now, the brown eyed boy of Malayalam film industry Vineeth Kumar is all set to try his luck for the second time.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more