»   » ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍-സായി പല്ലവി കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കലി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. പ്രേമം നായിക സായി പല്ലവി നായികയായി എത്തുന്നതുകൊണ്ട് തന്നെ ചിത്രം തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് നേടുന്നത്.

സിനിമ കണ്ടു, ഈ കലി കലക്കിയിട്ടോ ഇതാ, ആരാധകര്‍ക്കൊപ്പം സിനിമാ താരങ്ങളും കലിയെ പ്രശംസിച്ച് എത്തിയിരിക്കുന്നു. താരങ്ങള്‍ തന്റെ ഫേ്‌സബുക്ക് പേജിലൂടെയാണ് കലിയെ പ്രശംസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ.. തുടര്‍ന്ന് വായിക്കൂ...

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

കലി കണ്ടു. ഞാന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകനാണ്, ചിത്രം അവസാനിക്കുന്നത് വരെ ഒരേ പോലെ ആസ്വദിച്ചു. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നന്നായതായും വിനീത് പോസ്റ്റില്‍ പറയുന്നു. ദുല്‍ഖറും ചെമ്പന്‍ വിനോദ് ചേട്ടനുമാണ് രംഗം കയ്യടക്കിയത്. സമീര്‍ക്കാ ഈ കലി കലക്കി- വിനീത് ശ്രീനിവാസന്‍ പറയുന്നു.

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

പൃഥ്വിരാജിന്റെ സെവന്‍ത്ത് ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോളും പറയുന്നു. കലി കണ്ടു, ദുല്‍ഖര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സായിപല്ലവിയുടെയും അഭിനയം മികച്ചതായിരുന്നു. ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാതരന്‍, ചിത്രസംയോജനം-വിവേക് ഹര്‍ഷന്‍, പശ്ചാത്തലം-ഗോപീസുന്ദര്‍ തുടങ്ങി ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഫെര്‍ഫോമന്‍സിനെയും അഖില്‍ പോള്‍ അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

പൂര്‍ണ്ണ മനസ്സോടെ പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചതിന് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രമാണ് കലി.

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 2.33 കോടിയായിരുന്നു ബോക്‌സ് ഓഫീസ് കളക്ഷന്‍. നേരത്തെ ഉണ്ടായിരുന്ന മോഹന്‍ലാലിന്റെ ലോഹം കളക്ഷനാണ് ഒരു ദിവസം കൊണ്ട് കലി കടത്തിവെട്ടിയത്.

ദുല്‍ഖര്‍, സായി പല്ലവിയുടെ കലി കണ്ടു, ഈ കലി കലക്കിയെട്ടോ, സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നതിങ്ങനെ

ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ 6.82 കോടിയാണ് കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

English summary
Vineeth Sreenivasan, Akhil Paul laud Dulquer Salmaan-Sai Pallavi starrer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam